Image

ജോക്കര്‍ ഓസ്‌കറുമായി നടന്നകലുമോ?-(ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 08 February, 2020
ജോക്കര്‍ ഓസ്‌കറുമായി നടന്നകലുമോ?-(ഏബ്രഹാം തോമസ്)
ജോക്കര്‍ റിലീസാവുന്നതിന് പല ആഴ്ചകള്‍ മുമ്പ് തന്നെ ചര്‍ച്ചാ വിഷയമായിരുന്നു. ഇപ്പോഴും പ്രാധാന്യം കുറഞ്ഞിട്ടില്ല. 11 നോമിനേഷനുകളുമായി ഓസ്‌കര്‍ സന്ധ്യയിലും തിളങ്ങും. നല്ല ചിത്രം, സംവിധാനം, നടന്‍, രൂപാന്തരം ചെയ്്ത തിരക്കഥ എന്നിവയിലാണ് ചിത്രം പ്രധാനമായി മാറ്റുരയ്ക്കുന്നത്. ജോക്കറിലെ ജോക്കിന്‍ ഫീനിക്‌സിന്റെ കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ ഏറെ നാള്‍ നിറഞ്ഞു നില്‍ക്കും. ഗോഥം നഗരവും ജോക്കറും ഹോളിവുഡ് ആരാധകര്‍ക്ക് പരിചിതമാണ്. തകര്‍ന്നു തുടങ്ങിയ നഗരത്തില്‍ ഒരു  സ്റ്റാന്‍വ് കോമഡിയന്‍. പലിതം ഏപ്പോഴും തന്നെക്കുറിച്ചു തന്നെയാണെന്ന് തിരിച്ചറിയുന്നു. സമൂഹത്തില്‍ നിന്ന് തിരസ്‌കരണവും ക്രൂരതയും വിശ്വാസവഞ്ചനയും നേരിടുന്ന  ഇയാള്‍ ഒന്നിന് പിറകെ ഒന്നായി സ്വയം അബ്ദ്ധങ്ങള്‍ ചെയ്യുന്നു. ക്രിട്ടിക്‌സ് ചോയ്‌സ്, ബാഫ്ട, സാഗ് അവാര്‍ഡുകള്‍ നേടിയാണ് ഫീനിക്‌സ് ഓസ്‌കര്‍ നിശയിലെത്തുന്നത്. ഈ നടന്‍ ഇവിടെയും വിജയം കൊയ്യുമെന്നാണ് പ്രവചനം.

പെയ്‌ന് ആന്‍ഡ് ഗ്ലോറി എന്ന് സ്പാനിഷ് ഭാഷാ ചിത്രം വിദേശ ഭാഷാചിത്രത്തിനും നല്ല നടനും ഉള്ള നോമിനേഷനുകളാണ് നേടിയിരിക്കുന്നത്. സാല്‍വ ഡോര്‍മലോ എന്ന വിഖ്യാത സംവിധായകന്‍ തന്റെ കരിയറിലെ വളരെ മോശമായ അവസ്ഥയിലാണ്. ശാരീരികമായും അയാള്‍ തളര്‍ന്നുകഴിഞ്ഞു. തന്റെ ഭൂതകാലത്തെക്കുറിച്ചും ബാല്യവും അമ്മയൊപ്പമുള്ള സ്മരണകളും ആദ്യപ്രേമവും വേര്‍പിരിയലും ആദ്യമായി സിനിമയുടെ മാസ്മരികതയില്‍ ആകൃഷ്ടനായതുമെല്ലാം അയാള്‍ ഓര്‍ക്കുന്നു. പെഡ്രോ അല്‍മോഡോവര്‍ ബന്ദേരസിന് ഏറെ താല്‍പര്യമുള്ള സംവിധാകനാണ്. തിരിച്ചും അങ്ങനെ തന്നെ. നടന് സാഗ്, ബാഫ്ട നോമിനേഷനുകള്‍ ലഭിച്ചില്ല എന്ന് ആരാധകര്‍ക്ക് പരാതിയുണ്ട്. അക്കാഡമി ഈ പരാതി ഗൗരവമായെടുത്ത് ഈ നടന് ഓസ്‌കര്‍ സമ്മാനിക്കും എന്ന് തന്നെ ചില നിരീക്ഷകര്‍ കരുതുന്നു. ലിയനാര്‍ഡോ ഡി കാപ്രിയോയ്ക്ക് മറ്റൊരു ഓസ്‌കര്‍ നല്‍കാന്‍ വൈകി എന്ന് ആരാധകര്‍ക്ക് അഭിപ്രായമുണ്ട്. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിലെ അഭിനയത്തിന് ഡി കാപ്രിയോയ്ക്ക് നോമിനേഷന്‍ ലഭിച്ചത് അവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. 1969 ലെ ഹോളിവുഡാണ് പശ്ചാത്തലം. പ്രായാധിക്യം ബാധിച്ച ടിവിതാരം റിക്ക് ഡാല്‍ട്ടനും അയാളുടെ സ്റ്റണ്ട് ബിള്‍ ക്ലിഫ് ബൂത്തും തങ്ങള്‍ക്ക് ഇപ്പോള്‍ അപരിചിതമായ ഒരു വ്യവസായത്തിലും നഗരത്തിലും തങ്ങളുടെ സ്ഥാനം നേടി അലയുന്നു. ഒരു തിരിച്ചു വരവിന് ശ്രമം നടത്തുന്ന വെസ്റ്റേണ്‍ ചിത്രങ്ങളിലെ മുന്‍ താരത്തിന്റെ പരിതാപകരമായ അവസ്ഥ ഡികാപ്രിയോയുടെ തന്നെ ഏവിയേറ്ററിലെ അഭിനയ മുഹൂര്‍ത്തങ്ങളെ ഓര്‍മ്മിപ്പിക്കും. നല്ല സഹനടനുള്ള നോമിനേഷന്‍ നേടിയ ബ്രാഡ് വിറ്റാണ് ബൂത്തിന്റെ റോളില്‍.

ആഡം ഡ്രൈവറുടെ മാര്യേജ് സ്‌റ്റോറിയിലെ പ്രകടനത്തെ പിന്തുണയ്ക്കുവാനും ധാരാളം ആരാധകരുണ്ട്. നെറ്റ് ഫഌക്‌സിന്റെ ചിത്രം നോവ ബാംബാഷ് സംവിധാനം ചെയ്തിരിക്കുന്നു. ചലചിത്രമേളകളില്‍ ചിത്രവും ഡ്രൈവറുടെയും നായിക സ്‌കാര്‍ലെറ്റ് ജൊ ഹാന്‍സണിന്റെയും പ്രകടനങ്ങളും ഏറെ പ്രശംസ ഏറ്റ് വാങ്ങിയിരുന്നു. യുവദമ്പതികള്‍ തങ്ങളുടെ മകനോടൊപ്പം ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ക്ക് വിധേയരാകുന്നതും ആസന്നമായ വിവാഹമോചനം കാത്ത് കഴിയുന്നതുമാണ് പ്രമേയം.
കത്തോലിക്ക സഭ ഇക്കാലത്ത് നേരിടുന്ന പ്രശ്‌നങ്ങളും പരീക്ഷകളും അവയെ അതിജീവിക്കുവാന്‍ ശ്രമിക്കുന്ന മേലദ്ധ്യക്ഷന്മാരുമാണ് ഫെര്‍നാണ്ടോ മെയര്‍ലസിന്റെ ദ ടൂ പോപ്‌സിന്റെ പ്രധാനപ്രമേയം പോപ് ഫ്രാന്‍സിസും പോപ് ബെനഡിക് ടു തമ്മില്‍ നടക്കുന്ന ആശയസംവാദം രണ്ട് പ്രതിഭാസമ്പന്നരായ നടന്മാര്‍ക്ക് ജോനാഥന്‍ പ്രൈസും ആന്തണി ഹോപ്കിന്‍സും സജീവമാക്കു. പ്രൈസിന് നല്ല നടനുള്ള നോമിനേഷന്‍ നല്‍കിയ അക്കാഡമി ഹോപ്കിന്‍സിന് നല്ല സഹനടനുള്ള നാമനിര്‍ദ്ദേശം നല്‍കി. ഓസ്‌കര്‍ നേടാനുള്ള സാധ്യതാപട്ടികയില്‍ പ്രൈസിന് അഞ്ചാം സ്ഥാനമാണ് ചില മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്നത്.

 ഓസ്‌കര്‍ നിശയ്ക്ക് ഒരു ദിവസം മാത്രം ശേഷിക്കെ മറ്റ് പ്രധാന അവാര്‍ഡുകളായ നല്ല ചിത്രം, നല്ല സംവിധായകന്‍ എന്നീ വിഭാഗങ്ങളിലെ നോമിനേഷനുകള്‍ വിലയിരുത്താന്‍ സമയപരിധി അനുവദിക്കുന്നില്ല.

ഏറ്റവും നല്ല ചിത്രത്തിന് ഫോര്‍ഡ് വേഴ്‌സ് ഫെരാരി, ദ ഐറിഷ്മാന്‍; ജോജ റാബിറ്റ്, ജോക്കര്‍, ലിറ്റില്‍ വിമന്‍; മാര്യേജ് സ്‌റ്റോറി, 1917, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, പാരസൈറ്റ് എ്ന്നീ ഒന്‍പത് ചിത്രങ്ങളാണ് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
ഏറ്റവും നല്ല സംവിധാകനായി തിരഞ്ഞെടുക്കപ്പെടുവാന്‍ ബോംഗ് ജൂണ്‍ ഹോ(പാരസൈറ്റ്), സാം മെന്‍ഡിസ്(1917), ടോഡ് ഫിലിപ്‌സ്(ജോക്കര്‍), മാര്‍ട്ടിന്‍ സ്‌കോര്‍സീസ്(ദ ഐറിഷ്മാന്‍), ക്വിന്റിന്‍ ടാരന്റിനോ(വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്) എന്നിവരെയാണ് നോമിനേറ്റ് ചെയ്തിരിക്കുന്നത്.

ജോക്കര്‍ ഓസ്‌കറുമായി നടന്നകലുമോ?-(ഏബ്രഹാം തോമസ്)
Join WhatsApp News
Anish Chacko 2020-02-08 11:21:28
Parasite പ്രിയദർശൻ സിനിമകളുടെ സാമ്യതയുള്ള നർമ്മത്തിൽ ചാലിച്ചെടുത്ത ആദ്യ ഭാഗവും ഭാഗവും, ശരിക്കും സസ്പെൻസ് ത്രില്ലർ ആയിട്ടുള്ള രണ്ടാ ഭാഗവും paarasite നെ മികച്ച സിനിമയാക്കുന്നു .. കൊറിയൻ സാമൂഹിക പശ്ചാത്തലത്തിൽ പറയുന്നതാെണെങ്കിലും വികസ്വര രാജ്യങ്ങളിലുള്ള സാമ്പത്തികാന്തരങ്ങളിേലേക്കുള്ള ഏത്തിനോട്ടം .. ക്രിമിനൽ മനഃശാസ്ത്രം തുടങ്ങി കുറെ വിഷയങ്ങളിേലേക്കുള്ള താത്ത്വികമായ അവലോകനം ആണ് ഈ സിനിമ ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക