Image

ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമന്‍സ്‌ഡേ ആഘോഷം മാര്‍ച്ച് 7-ന്

Published on 08 February, 2020
ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമന്‍സ്‌ഡേ ആഘോഷം മാര്‍ച്ച് 7-ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമന്‍സ്‌ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിമന്‍സ്‌ഡേ ആഘോഷങ്ങള്‍ മാര്‍ച്ച് 7 ശനിയാഴ്ച വൈകുന്നേരം 4PM മുതല്‍ വിവിധ പരിപാടികളോടെ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഇന്റര്‍നാഷ്ണല്‍ വിമന്‍ഡേയോട് അനുബന്ധിച്ച് അസോസിയേഷന്‍ നടത്തുന്ന പ്രസ്തുത വിമന്‍സ്‌ഡേ പ്രോഗ്രാമിന് 'SHE'(She holds Equality) എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

വനിതകള്‍ക്കായി വിവിധയിനം പരിപാടികളാണ് അന്നേ ദിവസം നടത്തുന്നത്. 4-5PM വരെ ഏവര്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ തയ്യല്‍ക്ലാസുകളും പാചകക്ലാസുകളും നടത്തുപ്പെടുന്നതാണ്. തുടര്‍ന്ന് നാലു റൗണ്ടുകളിലായി വനിതകള്‍ക്ക് ഗ്രൂപ്പായി പങ്കെടുക്കുവാന്‍ സാധിക്കുന്ന മത്സരങ്ങള്‍ നടത്തപ്പെടുന്നതാണ്.

അന്നു നടക്കുന്ന മീറ്റിംഗില്‍ വച്ച് ഷിക്കാഗോ മലയാളി അസോസിയേഷന്റെ മെമ്പറായിട്ടുള്ളവരില്‍ 25 വര്‍ഷത്തിലധികം സേവനം ചെയ്തിട്ടുള്ള വനിതാ ടീച്ചേഴ്‌സിനെ ആദരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ കോര്‍ഡിനേറ്റര്‍ റോസ് വടകര-708 662 0774
വിമന്‍സ് ഫോറം പ്രതിനിധികള്‍
ലീല ജോസഫ്-224 578 5262
മേഴ്‌സി കുര്യാക്കോസ്-773 865 2456
റിപ്പോര്‍ട്ട് : ജോഷി വള്ളിക്കളം

ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമന്‍സ്‌ഡേ ആഘോഷം മാര്‍ച്ച് 7-ന്ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമന്‍സ്‌ഡേ ആഘോഷം മാര്‍ച്ച് 7-ന്ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമന്‍സ്‌ഡേ ആഘോഷം മാര്‍ച്ച് 7-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക