2019 ല്‍ റിലീസ് ചെയ്ത റൊമാന്റിക് സൂപ്പര്‍ഹിറ്റായ 'ആദിത്യവര്‍മ' എന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിക്രമിന്റെ മകന് ധ്രുവ് വിക്രം അഭിനയരംഗത്തേക്ക് കടന്നത്. തെലുങ്ക് ചിത്രം അര്ജുന് റെഡ്ഡിയുടെ റീമേക് ചിത്രമായ ആദിത്യ വര്‍മ്മയില്‍ മികച്ച പ്രകടനമാണ് ഈ താരപുത്രന് കാഴ്ച വച്ചത്. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ആദിത്യ വര്‍മയിലെ ഒരു ലൊക്കേഷന്‍ വീഡിയോ വൈറലാകുകയാണ്.
'ആദിത്യവര്‍മ'യിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട സീന്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ ചിയാന്‍ വിക്രം പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ ഷോട്ട് സിനിമയുടെ ഒരു ഗാനരംഗത്തില്‍ ഉണ്ടെങ്കിലും ചിയാന്‍ വിക്രമിന്റെ മുഖം അതില്‍ കാട്ടുന്നില്ല. എന്നാല്‍ ഈ വീഡിയോയില്‍ ആ രംഗത്തില്‍ വിക്രം ഡയലോഗ് പറയുന്നതായും കാണാം.
ചിത്രത്തിന്റെ തുടക്കം മുതല്‍ വിക്രം ചിത്രത്തിനൊപ്പം ഉണ്ടായിരുന്നു എന്നും വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നിരുന്നതായും ദ്രുവ് നേരത്തേ ഒരു അവാര്‍ഡ് നിശയില്‍ പറഞ്ഞിരുന്നു. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം ഉളവാകുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലാണ്.