ധനുഷ് തിരക്കഥ എഴുതുന്ന സിനിമയില്‍ നായകനായി ധനുഷ് അഭിനയിക്കുന്നു. അതേസമയം ധനുഷിന്റെ നായികയായി നിത്യാ മേനോന് എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് സൂചനകള്‍ വ്യക്തമായിട്ടില്ല. മിത്രന് ജവഹര്‍ ആയിരിക്കും സിനിമ സംവിധാനം ചെയ്യുക. ധനുഷ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. അതേസമയം ഇത് ഒരു ആക്ഷന്‍ സിനിമയായിരിക്കും ഇത് എന്നൊക്കെയാണ് സിനിമാലോകത്തെ ചര്‍ച്ചകള്‍.