Image

"പാപം ചെയ്യാത്തവർ കല്ലെറിയട്ടെ", ക്യാരക്ടർ പോസ്റ്റർ കാണാം

Published on 09 February, 2020
"പാപം ചെയ്യാത്തവർ കല്ലെറിയട്ടെ", ക്യാരക്ടർ പോസ്റ്റർ കാണാം

വെടിവഴിപാടിന് ശേഷം ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന ചെയ്യുന്ന "പാപം ചെയ്യാത്തവർ കല്ലെറിയട്ടെ" എന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ നിവിൻ പോളി പുറത്തിറക്കി. തമാശ’യുടെ ഗംഭീര വിജയത്തിന് ശേഷം വിനയ്‌ ഫോർട്ട് നായകനാകുന്ന ചിത്രം സ്പൈർ പ്രൊ‌ഡക്ഷൻസിന്റെ ബാനറിൽ സഞ്ജു. എസ്. ഉണ്ണിത്താൻ ആണ് നിർമിക്കുന്നത്. 

ചിത്രത്തിലെ ടിനി ടോമിന്റെ ക്യാരക്ടർ പോസ്റ്ററാണ് നിവിൻ പോളി തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ശാന്തി ബാലകൃഷ്ണൻ, അരുൺ കുര്യൻ, ശ്രിന്ദ, മധുപാൽ, അലൻസിയർ, ടിനി ടോം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. അലക്സ് എന്ന കഥാപാത്രത്തെയാണ് ടിനി ടോം അവതരിപ്പിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക