Image

കണ്ണിന്നുള്ളില്‍ നീ കണ്‍മണീ : വൈറലായി നയന്‍താര ചക്രവര്‍ത്തിയുടെ പുതിയ ചിത്രങ്ങള്‍

Published on 09 February, 2020
കണ്ണിന്നുള്ളില്‍ നീ കണ്‍മണീ : വൈറലായി നയന്‍താര ചക്രവര്‍ത്തിയുടെ പുതിയ ചിത്രങ്ങള്‍
കണ്ണിന്നുള്ളില്‍ നീ കണ്‍മണീ...ട്രിവാന്‍ഡ്രം ലോഡ്ജിലെ ഈ പാട്ട് കേള്‍ക്കുമ്പോഴേ കണ്‍നിറയെ കൗതുകവും കുസൃതി ചിരിയുമായും എത്തിയ നീളന്‍ മുടിക്കാരിയെ ആണ്. ബേബി നയന്‍താരയായിരുന്നു മാസ്റ്റര്‍ സഞ്ജയ്‌ക്കൊപ്പം ആ പാട്ടില്‍ അഭിനയിച്ചത്. ബേബി നയന്‍താര ഇപ്പോള്‍ ആളാകെ മാറി. നയന്‍താര ചക്രവര്‍ത്തിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 2006 ല്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെയാണ് ബേബി നയന്‍താര അരങ്ങേറ്റം കുറിച്ചത്. മൂന്നാം വയസ്സില്‍് സിനിമയില്‍ സജീവമായിരുന്നെങ്കിലും താരം പിന്നീട് വലിയൊരു ഇടവേള എടുത്തു.

ഇപ്പോഴിതാ താരങ്ങളുടെ വിവാഹത്തിനും പൊതുചടങ്ങിലും നയന്‍താരയുടെ പുതിയ മേക്ക് ഓവര്‍് കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. അടുത്തിടെയായിരുന്നു നടി ഭാമയുടെ വിവാഹം നടന്നത്. വിവാഹവിരുന്നില്‍ താരവും പങ്കെടുത്തിരുന്നു. ഈ അടുത്താണ് ബേബി നയന്‍താര എന്ന പേരുമാറ്റി നയന്‍താര ചക്രവര്‍ത്തി എന്നാക്കിയത്. സിനിമയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ് നയന്‍താര ഇപ്പോള്‍.. സാരിയില്‍ സുന്ദരിയായാണ് വിവാഹത്തിന് എത്തിയത്. 

മോഹന്‍ലാലിനൊപ്പം അരങ്ങേറ്റം കുറിച്ച താരം നിരവധി ചിത്രങ്ങളില്‍് പിന്നീട് അഭിനയിച്ചിരുന്നു. അച്ഛനുറങ്ങാത്ത വീട,് അതിശയന്‍്, ക്രേസി ഗോപാലന്‍, ലൗഡ്‌സ്പീക്കര്‍് ,ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യ്തിരുന്നു. 2016 പുറത്തിറങ്ങിയ മറുപടി എന്ന ചിത്രത്തിലായിരുന്നു നയന്താര ഏറ്റവുമൊടുവില്‍് അഭിനയിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക