Image

തുല്യശക്തരുടെ വീര്യം നിറഞ്ഞ പോരാട്ടം !! കയ്യടി നേടി അയ്യപ്പനും കോശിയും

Published on 09 February, 2020
തുല്യശക്തരുടെ വീര്യം നിറഞ്ഞ പോരാട്ടം !! കയ്യടി നേടി അയ്യപ്പനും കോശിയും

അനാർക്കലിക്ക് ശേഷം പൃഥ്വിരാജിനേയും, ബിജു മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്ത "അയ്യപ്പനും കോശിയും" തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്നു. ഒരു ചെറിയ നിയമ ലംഘനത്തിന്റെ പേരിലുണ്ടാകുന്ന ഈഗോ ക്ലാഷിലൂടെയുമാണ് കഥ മുന്നോട്ടുപോകുന്നത്. അതിനുമപ്പുറം രണ്ട് വ്യവസ്ഥിതികളുടെ പോരാട്ടങ്ങളുടെ കഥകൂടിയാണ് ചിത്രം പറയുന്നത്.

 പൃഥ്വിയുടെയും, ബിജു മേനോന്റെയും മത്സരബുദ്ധിയോടുകൂടിയ അഭിനയ മുഹൂർത്തങ്ങൾ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. അട്ടപ്പാടിയുടെ വശ്യ മനോഹാരിത ഒപ്പിയെടുത്ത സുദീപ് ഇളമാണിന്റെ ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്. കാമ്പുള്ള കഥയും ഗൗരവമുള്ള വിഷയവുമാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ സച്ചി കൈകാര്യം ചെയ്തിരിക്കുന്നത്. പ്രത്യേക ഫീലിലുള്ള സംഗീതമാണ് ജേക്സ് ബിജോയ് ഒരുക്കിയിരിക്കുന്നത്. വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക