Image

കുവൈറ്റ് വണ്‍ ഇന്ത്യാ അസോസിയേഷന്‍ സെവന്‍സ് ഫുട്ബോള്‍ ടുര്‍ണമെന്റിന് തുടക്കമായി

Published on 10 February, 2020
കുവൈറ്റ് വണ്‍ ഇന്ത്യാ അസോസിയേഷന്‍ സെവന്‍സ് ഫുട്ബോള്‍ ടുര്‍ണമെന്റിന് തുടക്കമായി
കുവൈറ്റ് : കുവൈറ്റിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശമായി വണ്‍ ഇന്ത്യ അസോസിയേഷന്‍ സെവന്‍സ് ടൂര്‍ണമെന്റിന് തുടക്കമായി. കുവൈറ്റിലെ ആം ആദ്മി പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വണ്‍ ഇന്ത്യ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് കുവൈറ്റിലെ പതിനെട്ട് ടീമുകള്‍ക്കായി സെവന്‍സ് ഫുട്ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നിക്സണ്‍ ജോര്‍ജ് നിര്‍വഹിച്ചു. പ്രവാസ ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും ശാരീരിക മാനസിക ആരോഗ്യത്തിനും ഉല്ലാസത്തിനും ആയി ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ പോലെയുള്ള പരിപാടികള്‍ മാതൃകാപരമാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

കണ്‍വീനര്‍ വിജയന്‍ ഇന്നാസിയ അധ്യക്ഷത വഹിച്ചു . സാമൂഹ്യ പ്രവര്‍ത്തകന്‍ മുബാറക്ക് കാമ്പ്രത്ത്, സെക്രട്ടറി ബിബിന്‍ ചാക്കോ , ട്രഷറര്‍ എല്‍ദോ എബ്രഹാം, അജു മാര്‍ക്കോസ് , രഞ്ജിത്ത് സാം എന്നിവര്‍ പ്രസംഗിച്ചു. സാജു സ്റ്റീഫന്‍ സ്വാഗതവും സബീീബ് മൊയ്തീന്‍ കൃതജ്ഞതയും രേഖപ്പെടുത്തി. രാവിലെ ആറു മുതല്‍ ആരംഭിച്ച നടക്കുന്ന മത്സരങ്ങള്‍ക്ക് ദയയ്യ ഫുട്ബോള്‍ ഗ്രൗണ്ട് ആണ് വേദി.വിജയികള്‍ക്ക് വണ്‍ ഇന്ത്യ അസോസിയേഷന്‍ ട്രോഫിയും കാഷ് പ്രൈസുകളും ഉണ്ടായിരിക്കും.

ടൂര്‍ണമെന്റിന്റെ വിജയത്തിനായി ടി കെ ഷാഫി , പ്രകാശ് ചിറ്റെഴത്, ഷിബു ജോണ്‍, സന്തോഷ് കുമാര്‍ , ലിന്‍സ് തോമസ്, എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നു

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക