Image

കെസിആര്‍എം നോര്‍ത് അമേരിക്ക ടെലികോണ്‍ഫെറന്‍സ് ഫെബ്രുവരി 12 ന്

ചാക്കോ കളരിക്കല്‍ Published on 10 February, 2020
കെസിആര്‍എം നോര്‍ത് അമേരിക്ക  ടെലികോണ്‍ഫെറന്‍സ് ഫെബ്രുവരി 12 ന്
കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ഇരുപത്തിനാലാമത് ടെലികോണ്‍ഫെറന്‍സ് ഫെബ്രുവരി 12, 2020 (February 12, 2020) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും അറിയിച്ചുകൊള്ളുന്നു.

വിഷയം:'കേരളത്തിലെ കന്ന്യാസ്ത്രികള്‍ നേരിടുന്ന പ്രതിസന്ധികള്‍’. വിഷയം അവതരിപ്പിക്കുന്നത്: അഖില കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്റെ (AKCAAC) ജനറല്‍ സെക്രട്ടറി ശ്രീ ജോസഫ് വെളിവില്‍ (Joseph Velivil).അദ്ദേഹത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ജനുവരി 28ലെ ടെലികോണ്‍ഫെറന്‍സ് ക്ഷണക്കുറിപ്പില്‍ നല്‍കിയിരുന്നു.

കേരളത്തിലെ കന്ന്യാസ്ത്രികള്‍ നേരിടുന്ന പ്രതിസന്ധികള്‍ അനവധിയാണ്.അധികാരികളില്‍നിന്നുള്ള മാനസിക പീഡനത്തെയും പുരോഹിതരില്‍നിന്നുള്ള ലൈംഗികാക്രമണങ്ങളെയും തുടര്‍ന്ന് സഭാവസ്ത്രം ഉപേക്ഷിച്ച് പെരുവഴിയിലേയ്ക്ക് വെറുംകൈയ്യോടെ ഇറങ്ങേണ്ടിവരുന്ന നിസ്സഹായരായ സ്ത്രീകളുടെദയനീയമായ അവസ്ഥയെ സംബന്ധിച്ച് മനസ്സിലാക്കുകയും അവരെതന്‍റെ കഴിവിന്‍റെ പരിധിയില്‍ നിന്നുകൊണ്ട് സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സുമനസ്ക്കനാണ് ശ്രീ ജോസഫ് വെളിവില്‍. കൂടാതെ, കന്ന്യാസ്ത്രികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെയും പ്രതിസന്ധികളെയും അദ്ദേഹംആഴത്തില്‍ പഠിച്ചിട്ടുണ്ട്. ആ വിഷയത്തില്‍ പതിറ്റാണ്ടുകള്‍ പയറ്റി തെളിയുകയും ചെയ്തിട്ടുണ്ട്.സഭ അതിന്‍റെ മൂല്യങ്ങള്‍ക്കനുസൃതമായി കന്ന്യാസ്ത്രികളോട് പെരുമാറുകയും പുരോഹിത ലൈംഗിക പീഡനങ്ങളെ എത്രയും വേഗം പരിഹരിച്ച് കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്തിരുന്നെങ്കില്‍ കന്ന്യാസ്ത്രികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന നീതിലഭിക്കുമായിരുന്നു. വിശ്വാസികള്‍ക്കും പുരോഹിതര്‍ക്കും സഭാധികാരികളുടെ നീതിപൂര്‍വമായ അത്തരം നീക്കം ആശ്വാസകരമാകുമായിരുന്നു.കത്തോലിക്ക സഭയുടെ സല്‍പ്പേരിന് കളങ്കംവരാതെ സൂക്ഷിക്കുകയും ചെയ്യാമായിരുന്നു.

സംഘടിത സഭയുടെ ശക്തികൊണ്ട് നിസ്സഹായരായ കന്ന്യാസ്ത്രികളെ എങ്ങനെയെല്ലാം ഉപദ്രവിക്കുമെന്നും വേട്ടയാടുമെന്നുംഅവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമെന്നുംശ്രീ ജോസഫ് വെളിവില്‍തന്‍റെപ്രഭാഷണത്തില്‍ വിശദീകരിക്കുന്നതായിരിക്കും.അദ്ദേഹത്തെ ശ്രവിക്കുന്നതിനുംപിന്നീടുള്ള ചര്‍ച്ചയില്‍പങ്കെടുക്കുന്നതിനും നിങ്ങളെല്ലാവരേയും ഫെബ്രുവരി 12ലെ ടെലികോണ്‍ഫെറന്‍സിലേയ്ക്ക് സ്‌നേഹപൂര്‍വം ക്ഷണിച്ചുകൊള്ളുന്നു.

ടെലികോണ്‍ഫെറന്‍സ് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഫെബ്രുവരി 12, 2020 Wednesday evening 09 pm EST (New York Time)
Moderator: Mr. A. C. George
The number to call: 1-605-472-5785; Access Code: 959248#
Please see your time zone and enter the teleconference accordingly.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക