Image

പൃഥ്വിരാജിന്റെയും ബിജു മേനോന്റെയും പൂണ്ടു വിളയാടല്‍! അയ്യപ്പനും കോശിയും സക്‌സസ് ടീസര്‍ പുറത്ത്‌

Published on 11 February, 2020
പൃഥ്വിരാജിന്റെയും ബിജു മേനോന്റെയും പൂണ്ടു വിളയാടല്‍! അയ്യപ്പനും കോശിയും സക്‌സസ് ടീസര്‍ പുറത്ത്‌

പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച അയ്യപ്പനും കോശിയും വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. സച്ചിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അയ്യപ്പനും കോശിയുമായി ബിജു മേനോനും പൃഥ്വിയും പൂണ്ടു വിളയാടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


സിനിമ വിജയകരമായി മുന്നേറുന്ന വേളയില്‍ ചിത്രത്തിന്റെ സക്‌സസ് ടീസര്‍ ടീസര്‍ പുറത്തുവന്നിരുന്നു. ഫെബ്രുവരി ഏഴിനാണ് അയ്യപ്പനും കോശിയും തിയ്യേറ്ററുകളിലേക്ക് എത്തിയത്. അനാര്‍ക്കലിക്ക് ശേഷം പൃഥ്വിയും ബിജു മേനോനും സച്ചിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. സബ് ഇന്‍സ്പെക്ടറായ അയ്യപ്പന്‍ നായരും പട്ടാളത്തില്‍ നിന്നും 16 വര്‍ഷത്തെ സേവനത്തിന് ശേഷം നാട്ടിലെത്തിയ ഹവില്‍ദാര്‍ കോശി കുര്യനും തമ്മിലുളള ശത്രുതയുടെ പേരില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം.


അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. രഞ്ജിത്ത്, സാബുമോന്‍ അബ്ദുസമദ്, ഷാജു ശ്രീധര്‍, കോട്ടയം രമേശ്, അനുമോഹന്‍, അജി ജോണ്‍, നന്ദു ആനന്ദ്, അന്ന രേഷ്മ രാജന്‍, ഗൗരി നന്ദ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജേക്ക്‌സ് ബിജോയ് സംഗീതമൊരുക്കിയ ചിത്രം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്ബനിയുടെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്തും പിഎം ശശീധരനും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക