Image

ലാലും മകനുമൊത്ത് പുതിയ സിനിമ, നിര്‍മ്മാണം മരുമകന്‍; 'Tസുനാമി' വരുന്നു

Published on 11 February, 2020
ലാലും മകനുമൊത്ത് പുതിയ സിനിമ, നിര്‍മ്മാണം മരുമകന്‍; 'Tസുനാമി' വരുന്നു

ഒരപൂര്‍വ കൂട്ടുകെട്ടിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് മലയാള സിനിമ. ഈ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയുടെ പേര് 'Tസുനാമി'. ലാല്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് 'Tസുനാമി'. സംവിധാനം ചെയ്യുന്നതാകട്ടെ മകന്‍ ലാല്‍ ജൂനിയറും. പാണ്ട ഡാഡ് പ്രൊഡക്ഷന്റെ ബാനറില്‍ അലന്‍ ആന്റണിയാണ് ചിത്രം നിര്‍മിക്കുന്നത്. ലാലിന്റെ മരുമകന്‍ കൂടിയാണ് അലന്‍. ചിത്രത്തിന്റെ പൂജ ബുധനാഴ്ച രാവിലെ 9.30 ന് ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നടക്കും.


'നിഷ്‌കളങ്കമായ യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി' എന്നാണ് സിനിമയുടെ ടാഗ്ലൈന്‍. 2016-ല്‍ സിദ്ദിഖ് സംവിധാനം ചെയ്ത കിങ് ലയറാണ് ലാല്‍ തിരക്കഥയെഴുതി ഒടുവില്‍ പുറത്തുവന്ന ചിത്രം. സിദ്ദിഖിനൊപ്പമായിരുന്നു തിരക്കഥ. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത് കഴിഞ്ഞവര്‍ഷമിറങ്ങിയ ഡ്രൈവിങ് ലൈസന്‍സിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക