Image

നുണക്കുഴി കവിളോടെ സ്ലിം ബ്യൂട്ടിയായി മീന, ചിത്രങ്ങള്‍ വൈറലാകുന്നു

Published on 11 February, 2020
നുണക്കുഴി കവിളോടെ സ്ലിം ബ്യൂട്ടിയായി മീന, ചിത്രങ്ങള്‍ വൈറലാകുന്നു
നടി മീനയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിലാണ് മീനയെ അവസാനമായി ആരാധകര്‍ കണ്ടത്. ഇപ്പോഴിതാ അന്നത്തെ രൂപത്തില്‍ നിന്നും തികച്ചും വ്യത്യസ്തയായി നടി ആരാധകര്‍ക്കു മുന്നിലെത്തുന്നു. മെലിഞ്ഞു കൂടുതല്‍ സുന്ദരിയായിരിക്കുകയാണ് ഇപ്പോള്‍ മീന. 

1982 മുതല്‍ എട്ടു വര്‍ഷത്തോളം ബാലതാരമായി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ തിളങ്ങിയിരുന്ന നടി 1990ല്‍ നവയുഗം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. നുണക്കുഴിക്കവിളുകളോടെയുള്ള ചിരിയുമായെത്തിയ നടിയെ വളരെ പെട്ടെന്നു തന്നെ സിനിമാപ്രേമികള്‍ നെഞ്ചേറ്റി. തെന്നിന്ത്യന്‍ സിനി
മകളില്‍ മുഴുവന്‍ അഭിനയിച്ചിട്ടുള്ള നടി 2009ലാണ് വിവാഹിതയാകുന്നത്. ഐ ടി ഉദ്യോഗസ്ഥനായ വിദ്യാസാഗര്‍ ആണ് ഭര്‍ത്താവ്. നൈനിക വിദ്യാസാഗര്‍ എന്നൊരു മകളുമുണ്ട്.

രജനീകാന്തിനൊപ്പം തലൈവരുടെ 168ാം ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ നടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക