Image

അയ്യപ്പനും കോശിയിലെ പോലീസ് സ്റ്റേഷനും സെറ്റ്; ചിത്രങ്ങള്‍

Published on 11 February, 2020
അയ്യപ്പനും കോശിയിലെ പോലീസ് സ്റ്റേഷനും സെറ്റ്; ചിത്രങ്ങള്‍
പൃഥ്വിരാജും ബിജു മേനോനും കേന്ദ്രകഥാപാത്രത്തിലെത്തിയ അയ്യപ്പനും കോശിയും തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയിലെ കഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ സജീവമാണ് അട്ടപ്പാടിയിലെ പോലീസ് സ്റ്റേഷനും. സംഭവങ്ങളുടെ തുടക്കവും അതിന്റെ അവസാനവും ഒക്കെ ഈ പോലീസ് സ്റ്റേഷനിലാണ്.

എന്നാല്‍ ആ കെട്ടിടം ഒരു സെറ്റായിരുന്നു. കലാ സംവിധായകനായ മോഹന്‍ദാസിന്റെ കരവിരുതില്‍ പണിതെടുത്ത സെറ്റ് ആയിരുന്നു ആ പോലീസ് സ്റ്റേഷന്‍. ഇത് മാത്രമല്ല, കുട്ടമണി(സാബുമോന്‍) പുറമ്പോക്ക് കടമുറികള്‍, അയ്യപ്പന്‍ നായരുടെ  വീട് തുടങ്ങിയവയും സെറ്റ് തന്നെയായിരുന്നു.

നൂറു കണക്കിന് ആളുകളുടെ കഠിനാധ്വാനത്തിലാണ് ഇത്രയും വലിയ സെറ്റ് കെട്ടിപ്പൊക്കിയത്. ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് ഇവര്‍ ഇതൊക്കെ കെട്ടി ഉയര്‍ത്തിയതും. 
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും കലാസംവിധാനം മോഹന്‍ദാസ് ആയിരുന്നു.  ഡ്രാമ, മാമാങ്കം, അയാളും ഞാനും തമ്മില്‍, ടിയാന്‍ എന്നീ സിനിമകളുടേയും പിന്നിലും മോഹന്‍ ദാസ് തന്നെയായിരുന്നു.







അയ്യപ്പനും കോശിയിലെ പോലീസ് സ്റ്റേഷനും സെറ്റ്; ചിത്രങ്ങള്‍അയ്യപ്പനും കോശിയിലെ പോലീസ് സ്റ്റേഷനും സെറ്റ്; ചിത്രങ്ങള്‍അയ്യപ്പനും കോശിയിലെ പോലീസ് സ്റ്റേഷനും സെറ്റ്; ചിത്രങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക