Image

അക്ഷരങ്ങളാണ് നാളത്തെ കൂട്ടുകാരന്‍ :ഫിലിപ്പ് ചാമത്തില്‍

അനില്‍ പെണ്ണുക്കര Published on 11 February, 2020
അക്ഷരങ്ങളാണ് നാളത്തെ കൂട്ടുകാരന്‍ :ഫിലിപ്പ് ചാമത്തില്‍
ഒരു വിദ്യാരാര്‍ത്ഥിയുടെ നാളത്തെ കൂട്ടുകാര്‍ അക്ഷരങ്ങള്‍ മാത്രമായിരിക്കുമെന്നു ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ .

ഇരവിപേരൂര്‍ സെന്റ് .ജോണ്‍ 'സ്  ഹയര്‍ സെക്കന്ററി സ്കൂളിന് വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ സംഭാവന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സയന്‍സ്,ചരിത്രം ,ഫിക്ഷന്‍,ആംഗലേയ സാഹിത്യം തുടങ്ങിയ വിഷയങ്ങളിലെ മികച്ച ഗ്രന്ഥങ്ങളുടെ ഒരു കളക്ഷന്‍ ആണ് സ്കൂള്‍ വായനശാലയ്ക്കായി നല്‍കിയത്.  

ഒരു വിദ്യാര്‍ത്ഥിയുടെ മുന്നോട്ടുള്ള ജീവിതത്തെ നയിക്കുന്നത് അവന്‍ നേടുന്ന അറിവാണ് .അറിവാണ് അവന്റെ ഏറ്റവും നല്ല കൂട്ടുകാരന്‍ .ആരൊക്കെ നമ്മെ ഒഴിവാക്കുവാന്‍ നോക്കിയാലും അറിവ് നേടുന്ന ഒരുവന് പിടിച്ചു നില്‍ക്കുവാന്‍ നിരവധി അവസങ്ങള്‍ ലഭിക്കും .അത് സമര്‍ത്ഥമായി ഉപയോഗിക്കുവാനും കുട്ടികള്‍ക്ക് സാധിക്കണം .സ്കൂള്‍ ലൈബ്രററികള്‍ ഇന്ന് കുട്ടികള്‍ ഉപയോഗിക്കുവന്നതില്‍ വിമുഖത കാട്ടുന്നുണ്ട് .ആധുനിക യുഗത്തില്‍ പുസ്തകത്തിന്റെ സ്ഥാനം ഡിജിറ്റല്‍ ഡിവൈസുകള്‍ അപഹരിച്ചതാണ് കാരണം .പക്ഷെ അവിടെയും വായനയുടെ ഒരു തലമുണ്ട്.അത് പ്രയോജനപ്പെടുത്താനും കുട്ടികള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

കേരളത്തിലെ മികച്ച കായിക താരങ്ങളെ വളര്‍ത്തിയെടുക്കുന്ന സ്കൂള്‍ കൂടിയായ സെന്റ് ജോണ്‍സ് ഹയര്‌സെക്കന്ഡറി സ്കൂളിലെ കായിക പ്രതിഭകളുടെ പ്രോത്സാഹനത്തിനുള്ള ധന ശേഖരണത്തിന്റെ കൂപ്പണ്‍ ഉത്ഘാടനവും ഫിലിപ്പ് ചാമത്തില്‍ നിര്‍വഹിച്ചു .

സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ. സാബു ജോസഫ് അധ്യക്ഷത വഹിച്ചു .അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫോമാ കേരളത്തിന്റെ വിവിധ സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ നല്‍കിവരുന്ന സഹായങ്ങള്‍ അഭിനന്ദനീയമാണെന്നു അദ്ദേഹം പറഞ്ഞു.തിരുവല്ലയ്ക്ക് സമീപം കടപ്രയില്‍ പ്രളയത്തില്‍ വീടുകള്‍ നഷ്ട്ടപ്പെട്ടവര്‍ക്കായി നല്‍കിയ ഫോമാ വില്ലേജ് ഒരു മാതൃകയാണെന്നും അതിനു നേതൃത്വം നല്‍കിയ ഫിലിപ്പ് ചാമത്തിലിനും ടീമിനും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു .

സ്കൂള്‍ മാനേജര്‍, സ്കൂള്‍ പി ടി എ  പ്രസിഡന്റ്, സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

അക്ഷരങ്ങളാണ് നാളത്തെ കൂട്ടുകാരന്‍ :ഫിലിപ്പ് ചാമത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക