Image

ന്യു ഹാമ്പ്ഷയര്‍ പ്രൈമറി: സാന്‍ഡേഴ്‌സിനു ജയം; സെനറ്റര്‍ ക്ലോബുഷര്‍ മൂന്നാമത്

Published on 11 February, 2020
ന്യു ഹാമ്പ്ഷയര്‍ പ്രൈമറി: സാന്‍ഡേഴ്‌സിനു ജയം; സെനറ്റര്‍ ക്ലോബുഷര്‍ മൂന്നാമത്
പ്രസിഡന്റ് ട്രമ്പിനു രണ്ടാമൂഴം കൊടുത്തേ മതിയാകൂ എന്ന സ്ഥിതിയിലാണോ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പോക്ക്? ന്യു ഹാമ്പ്ഷയര്‍ പ്രൈമറി കഴിഞ്ഞപ്പോള്‍ നിരീക്ഷകര്‍ അങ്ങനെയും ചിന്തിക്കുന്നു.

എന്തായാലും അയോവയിലെന്ന പോലെ ന്യു ഹാമ്പ്ഷയര്‍ റിപ്പബ്ലിക്കന്‍ പ്രൈമറിയിലും പ്രസിഡന്റ് ട്രമ്പ് വിജയിച്ചു.

ഡമോക്രാറ്റിക് പാര്‍ട്ടി പ്രൈമറിയില്‍ പതീക്ഷിച്ച പോലെ സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ് ആണു ഒന്നാമത്.75 ശതമാനം വോട്ട് എണ്ണിയപ്പോള്‍ സാന്‍ഡേഴ്‌സിനു 25.7 ശതമാനം വോട്ട് കിട്ടി. (64379 വോട്ട്); സൗത്ത് ബെന്‍ഡ് മുന്‍ മേയര്‍ പീറ്റ് ബട്ട്ജ് രണ്ടാം സ്ഥാനത്ത്. 24.4 ശതമാനം (49,587); അപ്രതീക്ഷിതമായി മൂന്നാം സ്ഥാനത്ത് മിനസോട്ട സെനറ്റര്‍ ഏമി ക്ലോബുഷറാണ്.19.8 ശതമാനം (49587)

ഇതു വരെ മുന്‍ നിരയില്‍ നിന്ന മാസച്ചുസെറ്റ്‌സ് സെനറ്റര്‍ എലിസബത്ത് വാറനും മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനും പിന്നോക്കം പോയി. വാറനു 9.4 ശതമാനം (23579); ബൈഡന്‍ 8.4 ശതമാനം (21007)

ടോം സ്റ്റെയര്‍ 3.6 ശതമാനം (8949); ടുള്‍സി ഗബ്ബാര്‍ഡ് 3.2 ശതമാനം (8122)

ഫലപ്രഖ്യാപനത്തേത്തുടര്‍ന്ന് ആന്‍ഡ്രൂ യാംഗും മൈക്കള്‍ ബെന്നറ്റും മല്‍സരം അവസാനിപ്പിച്ചു. എന്നാല്‍ ടുള്‍സി ഗബ്ബാര്‍ഡ് ഇനിയും കളം വിട്ടിട്ടില്ല.

ന്യു ഹാമ്പ്ഷയറില്‍ 24 ഡലിഗേറ്റുകളെയുള്ളു. സ്ഥാനാര്‍ഥിത്വം കിട്ടാന്‍ 1900-ല്‍ പരം ഡലിഗേറ്റുകളെ ലഭിക്കണം . അതിനാല്‍ ഈ വിജയവും പരാജയവും അത്ര പ്രധാനമല്ല

ഇതു തന്നെയാണു ബൈഡന്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞതും. ആകെയുള്ള 10 ശതമാനം വോട്ടര്‍മാര്‍ പോലും വോട്ട് ചെയ്തിട്ടില്ല. മിക്കവാറുമെല്ലാ ആഫ്രിക്കന്‍ അമേരിക്കരും ലാറ്റിനോകളുമൊന്നും ഇനിയും അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ സധൈര്യം മുന്നോട്ടു പോകുകയാണു താനെന്നു ബൈഡന്‍ പ്രസ്താവനയയോല്‍ പറഞ്ഞു.

സോഷ്യലിസ്റ്റ് ചിന്താഗതി പിന്തുടരുന്ന സാന്‍ഡേഴ്‌സ്‌നൊ വാറനോ നവംബറില്‍ വിജയ സാധ്യതയൊന്നും ഇല്ലെന്നു നിരീക്ഷകര്‍ കരുതുന്നു. ബട്ട്ജീജും ക്ലോബുഷറും മിതവാദികളാണ്. ബട്ട്ജീജ് ഗേ ആണെന്നതും സൗത്ത് ബെന്‍ഡ് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പരിചയം മാത്രമേയുള്ളുവെന്നതുമാണു പ്രധാന കുറവ്. ക്ലോബുഷറിനാകട്ടെ പരിചയവും പ്രായവും ഉണ്ട്.

എന്തായാലും വാറന്‍ വൈകാതെ മല്‍സര രഗത്തു നിന്നു പിന്മാറുമെന്നു പലരും കരുതുന്നു. ബൈഡന്റെ കാര്യം ഈ മാസം 29-നു സൗത്ത് കരലിനയിലും മാര്‍ച്ച് 3-നു സൂപ്പര്‍ ട്യൂസ്‌ഡെയിലും വ്യക്തമാകും.

സ്വന്തം പണം കൊടുത്ത് പ്രസിഡന്റ് സ്ഥാനം വിലക്കു വാങ്ങാന്‍ ശ്രമിക്കുന്നു എന്ന ആരോപണമുണ്ടെങ്കിലും മുന്‍ ന്യു യോര്‍ക്ക് മേയര്‍ മൈക്ക് ബ്ലൂംബെര്‍ഗ് ഇനിയുള്ള പ്രൈമറികളില്‍ ശ്രദ്ധേയമായ പ്രകടനം നടത്തുമെന്നു കരുതുന്നു.
Join WhatsApp News
Tom Abraham 2020-02-12 08:15:58
Biden & Hunter well-investigated by we the people Verdict in Newhampshire Court .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക