Image

അര്‍ബുദം ബാധിക്കുമ്പോള്‍ 24 വയസ്, ജീവിതത്തോട് നൂറു മടങ്ങ് പ്രണയമാണിപ്പോള്‍&: മംമ്ത മോഹന്‍ദാസ്

Published on 12 February, 2020
അര്‍ബുദം ബാധിക്കുമ്പോള്‍ 24 വയസ്, ജീവിതത്തോട് നൂറു മടങ്ങ് പ്രണയമാണിപ്പോള്‍&: മംമ്ത മോഹന്‍ദാസ്

നടിയായും ഗായികയായും സിനിമാ മേഖലയില്‍ തിളങ്ങി നിന്ന സമയത്താണ് മംമ്ത മോഹന്‍ദാസിന് ക്യാന്‍സര്‍ ബാധിക്കുന്നത്. നീണ്ട പോരാട്ടത്തിനൊടുവിലാണ് താരം തന്റെ ജീവിതം തിരിച്ച് പിടിച്ചത്. ഇപ്പോള്‍ തന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുകയാണെന്ന് താരം പറയുന്നു. അര്‍ബുദത്താല്‍ പല തവണ ജീവന്‍ നഷ്ടപ്പെടുമെന്ന് കരുതിയ സാഹചര്യത്തില്‍ നിന്ന് തിരിച്ചുകിട്ടിയ ജീവിതത്തോട് നൂറു മടങ്ങ് പ്രണയമാണെന്നാണ് മംമ്ത പറയുന്നത്. 

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി സംഘടിപ്പിച്ച ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്യാസര്‍ റിസര്‍ച്ചിന്റെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം. സിനിമയും യാത്രകളുമൊക്കെയായി ജീവിതം ആഘോഷിക്കുകയാണ് മംമ്ത ഇപ്പോള്‍. ടൊവിനോ തോമസ് നായകനായി എത്തുന്ന ഫോറന്‍സിക് ആണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.

'ഒട്ടേറെ സിനിമാ തിരക്കുകള്‍ ഉണ്ടായിരുന്ന സമയത്താണ് അര്‍ബുദം ബാധിച്ചത്. 11 വര്‍ഷം മുന്‍പ് അപ്പോള്‍ എനിക്ക് 24 വയസായിരുന്നു. അര്‍ബുദം പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാനാകുന്ന പുതിയ ചികിത്സ വികസിപ്പിച്ചെടുക്കുന്നത് മുന്‍പ്, ജീവന്‍ നഷ്ടപ്പെട്ടവരെ കുറിച്ച് പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. ഏത് തരത്തിലുള്ള അര്‍ബുദവും ഭേദമാക്കാവുന്നതാണ്' മംമ്ത പറഞ്ഞു. 

അര്‍ബുദത്തെ അതിജീവിച്ച റീജിയണല്‍ കാന്‍സര്‍ സെന്റര്‍ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. എന്‍ ശ്രീദേവി അമ്മയും മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.പി കുസുമ കുമാരിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. അര്‍ബുദം മുന്‍ നിര്‍ണയിക്കുകയും കൃത്യമായി ചികിത്സിക്കുകയും ചെയ്താല്‍ പൂര്‍ണമായും ഭേദമാക്കാനാകും എന്നതിന് ജീവിച്ചിരിക്കുന്ന താന്‍ തന്നെയാണ് ഉദാഹരണമെന്ന് അവര്‍ പറഞ്ഞു







Join WhatsApp News
IHadCancer.com 2020-02-12 21:51:26
"You are braver than you believe, stronger than you seem, smarter than you think, and twice as beautiful as you'd ever imagined."
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക