Image

ജീവനക്കാരില്‍ നിര്‍ബന്ധ മൈക്രോചിപ് സ്ഥാപിക്കുന്നത് ഇന്ത്യാന സെനറ്റ് കമ്മിറ്റി തടഞ്ഞു

പി പി ചെറിയാന്‍ Published on 13 February, 2020
ജീവനക്കാരില്‍ നിര്‍ബന്ധ മൈക്രോചിപ് സ്ഥാപിക്കുന്നത് ഇന്ത്യാന സെനറ്റ് കമ്മിറ്റി തടഞ്ഞു
ഇന്ത്യാന: തൊഴില്‍ ലഭിക്കണമെങ്കില്‍ നിര്‍ബന്ധപൂര്‍വ്വം ശരീരത്തില്‍ മൈക്രൊ ചിപ്  സ്ഥാപിക്കണമെന്ന് തൊഴില്‍ ദായകരുടെ ആവശ്യം നടപ്പാക്കുന്നത് തടഞ്ഞു കൊണ്ടുള്ള ബില്‍ ഇന്ത്യാന സെനറ്റ് കമ്മിറ്റി അംഗീകരിച്ചു. ഫെബ്രുവരി 12 ബുധനാഴ്ചയാണ് സ്റ്റേറ്റ് സെനറ്റ് പെന്‍ഷന്‍ ആന്‍്‌റ് ലാമ്പര്‍ കമ്മിറ്റി ഒന്നിനെതിരെ 9 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സാക്കിയത്.

ജോലിയില്‍ പ്രൊമേഷന്‍ ലഭിക്കണമെങ്കിലോ, മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കിലോ ജീവനക്കാരുടെ ശരീരത്തില്‍ നിര്‍ബന്ധപൂര്‍വ്വം മൈക്രോചിപ്പ് വെച്ച് പിടിപ്പിക്കണമെന്ന തൊഴിലുടമകളുടെ തീരുമാനമാണ് താല്‍ക്കാലികമായി തടഞ്ഞിരിക്കുന്നത്.

സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ ഫോര്‍ഡാണ് ബില്ലിന്റെ അവതാരകന്‍. അടുത്ത ആഴ്ച ഈ ബില്‍ ഫുള്‍ സെനറ്റില്‍ അവതരിപ്പിക്കും.

അരിമണിയോളം വലിപ്പമുള്ള ചിപ്പാണ് ഇതിനുവേണ്ടി ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നത്.

അടുത്തയിടെ ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയൊ ടെക് എന്ന കമ്പിനി അവരുടെ 150 ജീവനക്കാര്‍ക്ക് ഇത്തരം മൈക്രോ ചിപ്പുകള്‍ സ്ഥാപിച്ചിരുന്നു. ഇതേ കമ്പനി ഇത്തരത്തിലുള്ള മൈക്രോ ചിപ്പുകള്‍ സ്‌പെയ്ന്‍, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് അയക്കുന്നുണ്ട്. കാലിഫോര്‍ണിയാ സംസ്ഥാനത്ത് വീടുകളില്‍ പ്രവേശിക്കുന്നതിനും, കാറ്, ഫോണ്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിനും ശരീരത്തില്‍വെച്ച് പിടിപ്പിച്ച മൈക്രോചിപ്പുകള്‍ ഉപയോഗിച്ചു വരുന്നുണ്ട്.
ജീവനക്കാരില്‍ നിര്‍ബന്ധ മൈക്രോചിപ് സ്ഥാപിക്കുന്നത് ഇന്ത്യാന സെനറ്റ് കമ്മിറ്റി തടഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക