Image

യു എസ് സെനറ്റിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ സാറാ ഗിഡയന്‍ സമാഹരിച്ചത് 3.5 മില്യന്‍ ഡോളര്‍

പി പി ചെറിയാന്‍ Published on 13 February, 2020
യു എസ് സെനറ്റിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ സാറാ ഗിഡയന്‍ സമാഹരിച്ചത് 3.5 മില്യന്‍ ഡോളര്‍
മെയ്ന്‍: മയിന്‍ സംസ്ഥാന പ്രതിനിധിയും, സഭാ സ്പീക്കറുമായ ഇന്ത്യന്‍ അമേരിക്കന്‍ സാറാ ഗിഡയന്‍ (49) യുഎസ് സെനറ്റിലേക്ക് മത്സരിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പു പ്രചാരണ ഫണ്ടിലേക്ക് കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ 3.5 മില്യന്‍ ഡോളര്‍ സമാഹരിച്ചതായി ജനുവരി 29ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയന്നു. 

ഇപ്പോള്‍ നിലവിലുള്ള റിപ്പബ്ലിക്കന്‍ യുഎസ് സെനറ്റര്‍ സൂസന്‍ കോളിന്‍സിനെതിരെയാണ് സാറാ മത്സരത്തിനിറങ്ങിയിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ജൂണില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനുശേഷം ഇതുവരെ 7.6 മില്യന്‍ ഡോളറാണ് തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ 2.77 മില്യന്‍  ക്യാഷായിട്ടാണെന്നും പ്രസ്താവനയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

സാറായ്ക്ക് എതിരായി മത്സരിക്കുന്ന സൂസന്‍ ഇതിനകം 8.6 മില്യന്‍ ഡോളറാണ് സമാഹരിച്ചിട്ടുള്ളത്. 

സൂസന്‍ മത്സരിക്കുന്നത് ഇത് അഞ്ചാം തവണയാണ്. മയിന്‍ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും സഞ്ചരിച്ചു ശക്തമായ ഒരു അടിത്തറ ഉണ്ടാക്കിയിട്ടുണ്ട്. 

മെഡിക്കെയ്ഡ്, പാരന്റ് ഹുഡ് എന്നിവയെ ശക്തമായി പിന്തുണക്കുന്ന സാറാ വളരെ പ്രതീക്ഷയിലാണ്. സ്ത്രീകളുടെ ശക്തമായ പിന്തണയും സാറാക്കുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി അവകാശപ്പെടുന്നു. മെയ്ന്‍ സംസ്ഥാന പ്രതിനിധിയായി  2018 ല്‍ മത്സരിച്ചപ്പോള്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.
യു എസ് സെനറ്റിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ സാറാ ഗിഡയന്‍ സമാഹരിച്ചത് 3.5 മില്യന്‍ ഡോളര്‍യു എസ് സെനറ്റിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ സാറാ ഗിഡയന്‍ സമാഹരിച്ചത് 3.5 മില്യന്‍ ഡോളര്‍
Join WhatsApp News
For sara 2020-02-13 06:45:29
go Sara go. We need to kick at least 4 cowards along with Mosco Mitch out to take the senate back and make the criminal in the WH quite.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക