Image

ഹോളിവുഡ് ചിത്രം 'ബ്ലഡ്ഷോട്ട്' മാര്‍ച്ച്‌ 13ന് റിലീസ് ചെയ്യും

Published on 13 February, 2020
ഹോളിവുഡ് ചിത്രം 'ബ്ലഡ്ഷോട്ട്' മാര്‍ച്ച്‌ 13ന് റിലീസ് ചെയ്യും

വാലിയന്റ് കോമിക്സ് കഥാപാത്രത്തെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന 2020 ലെ അമേരിക്കന്‍ സൂപ്പര്‍ഹീറോ ചിത്രമാണ് ബ്ലഡ്ഷോട്ട്. ഡേവിഡ് എസ്. എഫ്. വില്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജെഫ് വാഡ്‌ലോയും എറിക് ഹെയ്‌സററും ചേര്‍ന്നാണ്. ഈ സിനിമയില്‍ വിന്‍ ഡീസല്‍ റെയ്മണ്ട് ഗാരിസണ്‍ / ബ്ലഡ്ഷോട്ട് ആയി അഭിനയിക്കുന്നു, ഈസ ഗോണ്‍സാലസ്, സാം ഹ്യൂഗന്‍, ടോബി കെബെല്‍, ഗൈ പിയേഴ്സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.


സോണി പിക്ചേഴ്സ് റിലീസ് ചെയ്യുന്ന ബ്ലഡ്ഷോട്ട് 2020 മാര്‍ച്ച്‌ 13 ന് അമേരിക്കയില്‍ തീയറ്ററുകളില്‍ റിലീസ് ചെയ്യും.ഭാര്യയോടൊപ്പം കൊലപ്പെട്ടതിന് ശേഷം, മറൈന്‍ റേ ഗാരിസനെ (വിന്‍ ഡിസൈന്‍) ഒരു സംഘം ശാസ്ത്രജ്ഞര്‍ പുനര്‍ജനിപ്പിക്കുന്നു.നാനോ ടെക്നോളജിയിയുടെ സഹായത്തോടെ അദ്ദേഹം ഒരു അമാനുഷിക, ബയോടെക് കില്ലിംഗ് യന്ത്രമായി മാറുന്നു. പിന്നീട് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഈ സീരിസിലെ ആദ്യ സിനിമയാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക