വര്‍ഷങ്ങള്‍ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ഒരുത്തീ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് നവ്യാ നായര്‍ ഇപ്പോഴുള്ളത്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശക്തമായൊരു കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു വിഡിയോ പുറത്തുവന്നിരിക്കുകയാണ്. ചീറിപ്പാഞ്ഞുവന്ന് രണ്ട് ടയറില്‍ തിരിക്കുന്ന ഒരു ഓട്ടോയില്‍ നവ്യ അലറിവിളിക്കുന്ന ഒരു രംഗത്തിന്റെ വീഡിയോ നവ്യ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
ജോളി സെബാസ്റ്റ്യനും അമിത് ജോളിയുമാണ് ഒരുത്തീയുടെ സ്റ്റണ്ട് ഡയറക്ടേര്‍സ്. ജോളിയാണ് ഓട്ടോറിക്ഷ ഓടിച്ചത്. താലിമാല പൊട്ടിച്ചോടിയ കള്ളനെ പിടിക്കാന്‍ ഒരു വീട്ടമ്മ നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് വികെ പ്രകാശ് പറയുന്നത്.