Image

ജാന്‍വിയുടെ ചുവപ്പ് ജിമിക്കി കമ്മല്‍ വൈറല്‍

Published on 13 February, 2020
ജാന്‍വിയുടെ ചുവപ്പ് ജിമിക്കി കമ്മല്‍ വൈറല്‍

ധടക് എന്ന ചിത്രത്തിലൂടെയാണ് അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകള്‍ ജാന്‍വി കപൂര്‍ ബോളിവുഡ് സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ശ്രീദേവിയ്ക്ക് ആരാധകര്‍ നല്‍കിയ അതേ സ്നേഹത്തോടെയാണ് അവരുടെ മകള്‍ ജാന്‍വിയെയും ബോളിവുഡ് സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം ജാന്‍വി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്

ഓരോ തവണത്തെ ജാന്‍വിയുടെ വസ്ത്രധാരണവും ആരാധകര്‍ ചര്‍ച്ചാ വിഷയമാക്കാറുണ്ട്. വ്യത്യസ്തമായ ലുക്കിലാണ് ഓരോ പ്രാവശ്യവും ജാന്‍വി പൊതുവേദിയിലെത്താറുളളത്. ചില വസ്ത്രധാരണങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്ക്കുമ്പോള്‍ ചിലത് പ്രശംസ പിടിച്ചു പറ്റാറുമുണ്ട്. ജാന്‍വി കപൂറിന്റെ ഒരു ചിത്രമാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിരിക്കുന്നത്. ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രത്തിലെത്തിയ ജാന്‍വി പങ്കുവെച്ച ചിത്രങ്ങളില്‍ താരം അണിഞ്ഞിരിക്കുന്ന ജിമിക്കിയിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കണ്ണ് പതിഞ്ഞിരിക്കുന്നത്.

തന്റെ സുഹൃത്തിനോടൊപ്പമുള്ള ചിത്രങ്ങളില്‍ അതിസുന്ദരിയായാണ് താരത്തെ കാണാന്‍ സാധിക്കുന്നത്. ചുവപ്പും ഓറഞ്ചും നിറങ്ങളില്‍ കസവ് വര്‍ക്കുള്ള എത്നിക് ലെഹങ്കസാരിയാണ് ജാന്‍വി ധരിച്ചിരിക്കുന്നത്. ട്രഡീഷണല്‍ റിച്ച് സില്‍ക്ക് സാരിയോടൊപ്പം ജാന്‍വി അണിഞ്ഞിരിക്കുന്നത് ചുവന്നകല്ല് പതിച്ച ജിമുക്കിയാണ്. താരത്തിന്റെ ഈ പോസ്റ്റിന് ഇതിനോടകം തന്നെ അഞ്ച് ലക്ഷം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക