Image

ആലപ്പുഴയില്‍ കൊറോണ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി ആശുപത്രി വിട്ടു

Published on 13 February, 2020
ആലപ്പുഴയില്‍ കൊറോണ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി ആശുപത്രി വിട്ടു
ആലപ്പുഴ : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്തു. ഈ മാസം 26 വരെ വിദ്യാര്‍ത്ഥി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും. തുടര്‍ച്ചയായ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിലെ ഡിസ്ചാര്‍ജ് ചെയ്തത്. 

ഫെബ്രുവരി രണ്ടിനായിരുന്നു വിദ്യാര്‍ത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചത്. ജനുവരി 24 ന് ചൈനയില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ 30 ന്‍് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക