ലഖ്നൗ : വിവാഹ ശേഷം വധുവുമൊന്നിച്ച് വീട്ടിലേയ്ക്ക് മടങ്ങവേ കാണാതായ വരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് മീററ്റിലെ ഒരു പെട്രോള്‍ പമ്പ് ജീവനക്കാരനായ ദുഷ്യന്ത് ഗിരി (22)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരത്തില്‍ തൂങ്ങി മരിച്ച നിലയിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ചയായിരുന്നു യുവാവും ബരേലി സ്വദേശിയായ ആശയും തമ്മിലുള്ള വിവാഹം. വിവാഹ ശേഷം വധുവിനൊപ്പം വരനും കൂട്ടരും ദുഷ്യന്തിന്റെ വീട്ടിലേയ്ക്ക് യാത്ര തിരിച്ചു.
യാത്രയ്ക്കിടെ വഴിയിലെ ഒരു ഭക്ഷണശാലയില്‍ ഇവര്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഇതിനിടെ ദുഷ്യന്തിനെ കാണാതായി. ചാല ഓര്‍ഡര്‍ ചെയ്ത ശേഷമായിരുന്നു കാണാതായത്.
സ്ഥലത്ത് ബന്ധുക്കള്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയും വധുവായ ആശയെ അവരുടെ വസതിയിലേയ്ക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭക്ഷണ ശാലയ്ക്ക് രണ്ട് കിലോമീറ്ററിനപ്പുറം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിന് ആശയുടെ കുടുംബം എതിരു നിന്നതും പോലീസ് നടപടി വേണ്ടെന്നുവെച്ചതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇവരുടെ വിവാഹത്തിന് ആശയുടെ ബന്ധുക്കള്‍ക്ക് സമ്മതമായിരുന്നില്ല. ഇരുവരും പിന്മാറാന് കൂട്ടാകാതിരുന്നതോടെ സമ്മം മൂളുകയായിരുന്നു. അതുകൊണ്ടു തന്നെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ദുഷ്യന്ത് ജീവനൊടുക്കില്ലെന്നുമാണ് ആശയുടെ ആരോപണം.