Image

അബുദാബിയെ കുളിരണിയിച്ചു കാഞ്ഞങ്ങാടന്‍ സംഗമം

Published on 13 February, 2020
അബുദാബിയെ കുളിരണിയിച്ചു കാഞ്ഞങ്ങാടന്‍ സംഗമം

അബുദാബി : അബൂദാബി ഇന്ത്യന്‍ ഇസ് ലാമിക് അങ്കണത്തില്‍
'മനം കുളിരും സൗഹൃദം സ്‌നേഹം വിരിയും സംഗമം' എന്ന ശീര്‍ഷകത്തില്‍ അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി നടത്തിയ രണ്ടാമത് കാഞ്ഞങ്ങാടന്‍ സംഗമം വൈവിധ്യങ്ങള്‍ കൊണ്ടും, ആയിരക്കണക്കിന് കാഞ്ഞങ്ങാട്ടുകാരുടെ സാന്നിധ്യം കൊണ്ടും വ്യത്യസ്തമായി.

രാവിലെ 9 ന് ആരംഭിച്ച സംഗമം കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എംപി ജാഫര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. സുബൈര്‍ അധ്യക്ഷത വഹിച്ചു. റിയാസ് ഇട്ടമ്മല്‍ സ്വാഗതവും എംഎം നാസര്‍ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു. തുടര്‍ന്നു വിവിധ പ്രാദേശിക കലാ പരിപാടികളും കായിക മത്സരങ്ങളും അരങ്ങേറി.

സംഗമത്തിനായി നാട്ടില്‍ നിന്നും എത്തിയ കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എംപി, ജാഫര്‍, അജാനൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത്, കാഞ്ഞങ്ങാട് സിഎച്ച് സെന്റര്‍ കണ്‍വീനര്‍ എ. ഹമീദ് ഹാജി, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍മാരായ ഖദീജ ഹമീദ്, സക്കീന യൂസുഫ്, ഖദീജ ഹസൈനാര്‍, കോടോം-ബേളൂര്‍ പഞ്ചായത്ത് മെമ്പര്‍ മുസ്തഫ തായന്നൂര്‍, കാഞ്ഞങ്ങാട് മണ്ഡലം മുസ് ലിം ലീഗ് ജോയിന്റ് സെക്രട്ടറി എ.സി.എ ലത്തീഫ്, കുവൈറ്റ് കെഎംസിസി കെഎംസിസി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് അലി മാണിക്കോത്ത് എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു. സെയിഫ് ലൈന്‍ ഇലക്ട്രിക്കല്‍ കമ്പനിയാണ് സംഗമത്തിന്റെ മെയിന്‍ സ്‌പോണ്‍സര്‍.

കാഞ്ഞങ്ങാട്ടുകാരായ പ്രവാസികള്‍ക്ക് തമ്മില്‍ കാണാനും സുഖദുഃഖങ്ങള്‍ പങ്കു വയ്ക്കാനും സൗഹൃദങ്ങള്‍ പുതുക്കാനും കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ഉള്ള അവസരങ്ങള്‍ ഒരുക്കുക എന്ന ഉന്നതമായ ലക്ഷ്യപ്രാപ്തിക്കു വേണ്ടിയാണ് കെഎംസിസി രണ്ടാമതും സംഗമം ഒരുക്കിയത്.

പ്രാദേശിക ട്രഡീഷണല്‍ കലാ കായിക മത്സരങ്ങാളായ ടയര്‍ ഉരുട്ടല്‍, മ്യുസിക് ചെയര്‍, ഫുട്‌ബോള്‍ ഷൂട്ട് ഔട്ട്, ക്രിക്കറ്റ് ബോള്‍ ത്രോ, സംഘഗാനം, പുതിയാപ്പിളയെ അറയില്‍ കയറ്റല്‍, കൈകൊട്ടി പാട്ട്, സൂചിയേര്‍, ആര്‍പ്പുവിളികളുടെ ആവേശത്തോടെ 12 ടീമുകള്‍ പങ്കെടുത്ത കമ്പ വലി മത്സരം അടക്കമുള്ള മത്സരങ്ങളും സ്ത്രീകള്‍ക്ക് മൈലാഞ്ചിയിടല്‍, താരാട്ട് പാട്ട്, പാചകക്കുറിപ്പ്, മ്യുസിക് ചെയര്‍ എന്നീ മത്സരങ്ങളും, കുട്ടികള്‍ക്ക് ചിത്ര രചന, ഖുര്‍ആന്‍ പാരായണം, റുബിക്ക് ക്യുബ്, പസ്സില്‍സ്, ഫുട്‌ബോള്‍ ഷൂട്ട്ഔട്ട് എന്നീ മല്‍സരങ്ങളും നടന്നു.

കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസിക്ക് കീഴിലുള്ള കാഞ്ഞങ്ങാട് മുന്‍സിപ്പല്‍, അജാനൂര്‍ പഞ്ചായത്ത്, പരപ്പ മേഖല, കള്ളാര്‍ മേഖല, മണ്ഡലം വനിതാ കെഎംസിസി എന്നിവരുടെ നേതൃത്വത്തില്‍ രുചിയൂറും നാടന്‍ അപ്പത്തരങ്ങളായ ഇടിയപ്പം, നെയ്പത്തിരി, അരി പത്തിരി, ചപ്പാത്തി, ഉണ്ണിയപ്പം, നെയ്യപ്പം, കായിലപ്പം, മുട്ടയപ്പം, ബീഫ് റോള്, മുട്ട മാല, മട്ടന്‍ കുറുമ, ചിക്കന്‍ സ്പൈസി, ചെമ്മീന്‍ പൊല്‌സ് ചാപ്‌സ് എന്നിവയുടെ സ്റ്റാളും, നാട്ടില്‍ നേരിട്ടെത്തിച്ച ഉപ്പിലിട്ട നെല്ലിക്ക, ചാമ്പങ്ങ, കേരറ്റ്, ബീറ്റ്‌റൂട്ട്, മാങ്ങ, പൈനാപ്പിള്‍ വിഭവങ്ങള്‍ അവില്‍ മില്‍ക്ക്, ബത്തക്ക സര്‍വത്ത് എന്നിവയുടെ സ്റ്റാളും ഫ്രഷ് യുഎഇ ഈത്തപ്പഴത്തിന്റെ സ്റ്റാളും, ഓര്‍മ്മയുടെ പുസ്തകത്താളുകളിലേക്ക് കൈ പിടിച്ചു കൊണ്ട് പോകാന്‍ തേന്‍ ഉണ്ടയും, തേന്‍ ചക്കിളിയും, ഓടയും, മൈസൂര്‍ പാക്കും, നാരങ്ങ മിട്ടായിയും, പുളി മിട്ടായിയും, പാല്‍ മിട്ടായിയും അടങ്ങിയ സ്റ്റാളും, വിവിധ തരം ചായകള്‍, കപ്പയും, മത്തിയും, ബീഫും, പുട്ടും, അപ്പവും, മുട്ടക്കറിയും, പക്കു വടയും, ഉരുളിവടയും, സമൂസയും അടങ്ങിയ സ്റ്റാളും വിവിധ തരം തട്ടങ്ങളുടെ സ്റ്റാളും ഒക്കെയായി കാഞ്ഞങ്ങാട് ടൗണിനെ അബൂദാബിയില്‍ പറിച്ചു നട്ട പ്രതീതി സൃഷ്ടിക്കാന്‍ തെങ്ങും, ഈന്തപ്പനയോല കൊണ്ടുള്ള കവാടങ്ങളും ചെടികളും കെഎസ്ആര്‍ടിസി ബസിന്റേയും, ഓട്ടോ റിക്ഷയുടെയും ലോറിയുടെയും, ടിപ്പറിന്റെയും മറ്റു മാതൃകകള്‍ മരത്തില്‍ കൊത്തി ഉണ്ടാക്കി വച്ചപ്പോള്‍ യഥാര്‍ഥത്തില്‍ ഇസ്ലാമിക് സെന്റിന്റെ അങ്കണം കാഞ്ഞങ്ങാട് പട്ടണമായി മാറിയിരുന്നു.

സംഗമത്തിന് എത്തിയ കാഞ്ഞങ്ങാട്ടുകാരായ പ്രവാസികള്‍ക്ക് അവരുടെ പേരുകള്‍ അറബിക് കാലിഗ്രാഫിയില്‍ ഏറ്റവും ഭംഗിയായി പെട്ടെന്ന് എഴുതി നല്‍കി കൊണ്ട് കാഞ്ഞങ്ങാടിന്റെ കലാകാരന്‍ ഹസി കാഞ്ഞങ്ങാടും സജീവമായി.

സമാപന സെഷനില്‍ പ്രഫണല്‍ ടീമുകളായ മെഹ്ഫില്‍ അബൂദാബിയുടെയും ഹസനിയ്യ ദഫ് സംഘത്തിന്റെയും ദഫ് മുട്ട് പ്രദര്‍ശനവും, പെണ്‍കുട്ടികളുടെ ഒപ്പന പ്രദര്‍ശനവും അബൂദാബി ഇശല്‍ ബാന്‍ഡിന്റെ കൈകൊട്ടി പാട്ട് പ്രദര്‍ശനവും സംഗമത്തിനു കൊഴുപ്പേകി.

സമാപന സമ്മേളനത്തില്‍ പി.കെ. അഹമ്മദ് സാഹിബിന്റെ അധ്യക്ഷതയില്‍ ഇന്ത്യന്‍ ഇസ് ലാമിക് സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ബഷീര്‍ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുള്ള ഫാറൂഖി, ഷുക്കൂര്‍ അലി കല്ലിങ്ങല്‍, എംപി ജാഫര്‍, എ. ഹമീദ് ഹാജി, മുസ്തഫ തായന്നൂര്‍, എ.സി.എ ലത്തീഫ്, ഖദീജ ഹമീദ്, സക്കീന യൂസുഫ്, ഖദീജ ഹസൈനാര്‍, അബ്ദുള്ള ആറങ്ങാടി, അസ്ലം സിഎച്ച് ബാവാ നഗര്‍, അബ്ദുറഹ്മാന്‍ പൊവ്വല്‍, സിബി കരീം, ടികെ സലാം, എംപിഎം റഷീദ്, ആലം, ഇടിഎം സുനീര്‍, മജീദ് അണ്ണാന്‍തൊടി, ഹനീഫ് പടിഞ്ഞാര്‍ മൂല, ചേക്കു അബ്ദുറഹ്മാന്‍, എംഎം നാസര്‍, ഷാഫി സിയാറത്തിങ്കര, കാഞ്ഞങ്ങാട്, സിഎച് നൂറുദ്ദീന്‍, യൂസുഫ് മുക്കൂട്, ഹനീഫ ബാവ നഗര്‍, ഹംസ മുക്കൂട്, ഷാജഹാന്‍ മീനാപ്പീസ്, കെ എച് ഷംസു കല്ലൂരാവി, നാസര്‍ തായല്‍, മുനീര്‍ പാലായി, നാസര്‍ ഫ്രൂട്ട്, യുവി ഷബീര്‍, റാഷിദ് എടത്തോട്, മഹ്മൂദ് കല്ലൂരാവി, ഇസ്ഹാക്ക് ചിത്താരി, ഹനീഫ കള്ളാര്‍, ആസിഫ്, സ്വാദിഖുല്‍ അമീന്‍, അബ്ദുറഹ്മാന്‍ പുല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സുബൈര്‍ കെകെ സ്വാഗതവും റിയാസ് ഇട്ടമ്മല്‍ നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക