Image

പ്രവീണില്ലാതെ ആറ് വര്ഷം: മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് നാളെ (വെള്ളി) സമ്മാനിക്കും

അനില്‍ പെണ്ണുക്കര Published on 13 February, 2020
പ്രവീണില്ലാതെ ആറ്  വര്ഷം: മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് നാളെ (വെള്ളി) സമ്മാനിക്കും
ചിക്കാഗോ: അകാലത്തില്‍ വിട പറഞ്ഞ പ്രവീണ്‍ വര്‍ഗീസിന്റെ ഓര്‍മ്മയില്‍ കുടുംബം ഏര്‍പ്പെടുത്തിയ 2020-ലെ മികച്ച ക്രിമിനല്‍ ജസ്റ്റിസ് വിദ്യാര്‍ത്ഥിക്കുള്ള സ്‌കോളര്‍ഷിപ്പ് ഡോള്‍ട്ടന്‍ കിച്ചണ്. പിങ്ക്‌നിവില്‍ ഹൈസ്‌കൂളിലെ സീനിയറാണ് ഡോള്‍ട്ടന്‍.

നാളെ (ഫെബ്രുവരി-14) പ്രവീണ്‍ പഠിച്ച കാര്‍ബണ്‍ ഡെയ്ല്‍ സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ ഇല്ലിനോയി മുന്‍ ലഫ്. ഗവര്‍ണ്ണര്‍ ഷീലാ സൈമണ്‍ അവാര്‍ഡ് നല്‍കും. സ്റ്റേറ്റ് അറ്റോര്‍ണിയായി മത്സരിക്കുന്ന ഹൊസെ സര്‍വാന്റസ് മുഖ്യാതിഥി ആയിരിക്കും. സ്റ്റേറ്റ് റെപ്. ടെറി ബ്രയന്റ് തുടങ്ങിയവര്‍ സംസാരിക്കും

പ്രാദേശിക സ്‌കൂളുകളിലെ നിരവധി വിദ്യാര്‍ത്ഥികളുടെ അപേക്ഷകളില്‍ നിന്ന് മികച്ച നേട്ടങ്ങള്‍ കൈവരിച്ച ഡോള്‍ട്ടനെ തെരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്ന് വര്‍ഗീസ് കുടുംബം അറിയിച്ചു.

മകന്റെ കൊലപാതകിയെ നിയമത്തിന്റെ മുന്നില്‍ എത്തിക്കുകയൂം തുടര്‍ പോരാട്ടത്തിന്റെ കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ മകന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് ഈ പുരസ്‌കാരം
ഏര്‍പ്പെടുത്തിയത്.

പ്രവീണിനെപ്പോലെ ക്രിമിനല്‍ ജസ്റ്റിസ് പഠിക്കാനാഗ്രഹിക്കുന്ന 12-o ക്ലാസ് വിദ്യാര്‍ത്ഥികളെ വര്‍ഗീസ് കുടുംബം സ്‌കോളര്‍ഷിപ് നല്‍കി ആദരിക്കുവാന്‍ തീരുമാനമെടുത്തത് വലിയ മാതൃകയും, മകനോടുള്ള സ്‌നേഹത്തിന്റെ ആഴവും വെളിവാക്കുന്ന മഹനീയ മുഹൂര്‍ത്തമാണെന്നു നിസംശയം പറയാം . പ്രവീണിന്റെ ജീവിതകഥ വളര്‍ന്നു വരുന്ന കുട്ടികള്‍എന്നും ഓര്‍ക്കണമെന്നും നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തണമെന്നും പ്രവീണിന്റെ മാതാവ് ലൗലി വര്‍ഗീസ് പറഞ്ഞു.

ക്രിമിനല്‍ ജസ്റ്റിസില്‍ ഉന്നതിയില്‍ എത്തണമെമെന്നായിരുന്നു പ്രവീണ്‍ വര്‍ഗീസിന്റെ ആഗ്രഹം. പ്രവീണ്‍ വധക്കേസ് മാധ്യമ ശ്രദ്ധയില്‍പ്പെടുത്തി ലൗലി വര്‍ഗീസിനൊപ്പം പോരാട്ടത്തിനിറങ്ങിയ മാധ്യമ പ്രവര്‍ത്തക മോണിക്ക സുക്ക തന്റെ എഫ് ബി പേജിലൂടെയാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത് .

ഈ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിച എല്ലാവരോടും വര്‍ഗീസ് കുടുബാംഗങ്ങളുടെ പേരില്‍ മോണിക്ക സുക്ക നന്ദി അറിയിച്ചു . ഈ വര്‍ഷം വളരെയധികം അപേക്ഷകള്‍ ലഭിച്ചിരുന്നു . സ്‌കോളര്‍ഷിപ്പിനായിഅപേക്ഷിച്ച എല്ലാവര്‍ക്കുംസൗഭാഗ്യം നേരുകയാണ്. ഡോള്‍ട്ടന്റെനേട്ടം മികവാര്‍ന്നതും അതുല്യവുമാണ്. ഈ നേട്ടം ജീവിതത്തിന്റെ എല്ലാ രംഗത്തും തുടരുവാന്‍ അദ്ദേഹത്തിന്സാധിക്കട്ടെ എന്ന് മോണിക്കആശംസിച്ചു .

ആറാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചു നാളെഎല്ലാവരുംരാവിലെ 10:45 ന്പ്രവീണിന്റെ മൃതദേഹം കണ്ടെത്തിയസ്ഥലത്തേക്ക്പ്രവീണിന്റെ കുടുംബവും സുഹൃത്തുക്കളും യാത്ര ചെയ്യും. തുടര്‍ന്ന് 1 മണിക്ക്എസ്ഐയുവിലെ സ്റ്റുഡന്റ് സെന്റര്‍ റൂം 150 ല്‍ സ്‌കോളര്‍ഷിപ് പ്രോഗ്രാം നടക്കും
പ്രവീണില്ലാതെ ആറ്  വര്ഷം: മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് നാളെ (വെള്ളി) സമ്മാനിക്കും
പ്രവീണില്ലാതെ ആറ്  വര്ഷം: മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് നാളെ (വെള്ളി) സമ്മാനിക്കും
പ്രവീണില്ലാതെ ആറ്  വര്ഷം: മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് നാളെ (വെള്ളി) സമ്മാനിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക