Image

കൊറോണ വൈറസ്; തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്തു

Published on 14 February, 2020
കൊറോണ വൈറസ്; തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്തു

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തില്‍ ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. എന്നാല്‍ കുറച്ചുദിവസം കൂടി വിദ്യാര്‍ത്ഥി വീട്ടില്‍ നിരീക്ഷണത്തിലായിരിക്കും. ചൈനയിലെ കൊറോണ വൈറസ് ബാധിത പ്രദേശമായ വുഹാനില്‍ നിന്നുമെത്തിയ തൃശൂര്‍ ജില്ലയിലെ വിദ്യാര്‍ത്ഥിക്കാണ് ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസ് സ്ഥിതീകരിച്ചത്.


വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുമെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ തൃശൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയുടെ അഞ്ചാമത്തെ ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആയിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്തത്. ജനുവരി 30 നാണ് വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചത്.


ഇതിനു ശേഷം വുഹാനില്‍ നിന്നെത്തിയ മറ്റു രണ്ടു മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചിരുന്നു. കേരളത്തില്‍ ചികിത്സയില്‍ കഴിയുന്ന മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിയ പരിശോധനയില്‍ വൈറസിന്റെ അളവില്‍ ഗണ്യമായ കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ടെന്നും ഡിസ്ചാര്‍ജ് ചെയ്യുന്നതിനുമുമ്ബ് സ്ഥിരീകരണ ഫലങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെടുന്നുണ്ടെന്നും അവരെ ഉടനെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക