Image

പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളെ കോളേജ്‌ ഹോസ്റ്റലില്‍ അടിവസ്‌ത്രമഴിച്ച്‌ പരിശോധന

Published on 14 February, 2020
പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളെ കോളേജ്‌ ഹോസ്റ്റലില്‍ അടിവസ്‌ത്രമഴിച്ച്‌ പരിശോധന

പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളെ കോളേജ്‌ ഹോസ്റ്റലില്‍ അടിവസ്‌ത്രമഴിച്ച്‌ പരിശോധന. ആര്‍ത്തവ ദിനങ്ങളിലാണോയെന്നറിയാന്‍ വേണ്ടിയായിരുന്നു ഗുജറാത്തിലെ ഭുജിലെ കോളേജിലെ 68 പെണ്‍കുട്ടികളെ കോളേജ്‌ ഹോസ്റ്റലില്‍ അടിവസ്‌ത്രമഴിച്ച്‌ പരിശോധന നടത്തിയത്‌.

 ഭുജിലെ ശ്രീ സഹ്‌ജാനന്ദ്‌ ഗേള്‍സ്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥിനികള്‍ ആര്‍ത്തവസമയത്ത്‌ അടുക്കളയിലും അമ്‌ബലത്തിലും കയറിയെന്ന സംശയത്തെ തുടര്‍ന്നാണ്‌ പരിശോധന നടത്തിയത്‌.

ഹോസ്റ്റലിലെ റെക്ടറിന്റെ പരാതിയെ തുടര്‍ന്നായിരുന്നു 68 ബിരുദ വിദ്യാര്‍ഥിനികള്‍ക്ക്‌ ഇത്തരത്തില്‍ പരിശോധനയ്‌ക്ക്‌ വിധേയരാവേണ്ടി വന്നത്‌. 

ആര്‍ത്തവ സമയത്തല്ലെന്ന്‌ ഉറപ്പുവരുത്താന്‍ പെണ്‍കുട്ടികളെ വരിയായി ഹോസ്റ്റല്‍ ശുചിമുറിയിലേക്ക്‌ നടത്തിയശേഷം അടിവസ്‌ത്രം അഴിച്ചു പരിശോധിക്കുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധനയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

ഹിന്ദു ആചാരങ്ങള്‍ കര്‍ശനമായി പിന്തുടരുന്ന സ്ഥാപനമാണ്‌ കോളേജെന്ന്‌ വിദ്യാര്‍ഥിനികള്‍ പറഞ്ഞു. നര്‍ നാരായന്‍ ദേവ്‌ ഗഡി വിശ്വാസികളുടെ നേതൃത്വത്തിലാണ്‌ ഈ കോളേജ്‌ പ്രവര്‍ത്തിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക