Image

കടമറ്റത്ത് കത്തനാരായി ജയസൂര്യ; ത്രീഡി ചിത്രത്തിന്റെ ടീസര്‍ പുറത്ത്

Published on 14 February, 2020
കടമറ്റത്ത് കത്തനാരായി ജയസൂര്യ; ത്രീഡി ചിത്രത്തിന്റെ ടീസര്‍ പുറത്ത്
ത്യസ്തങ്ങളായ ഒരുപിടി വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള ജയസൂര്യ കടമറ്റത്ത് കത്തനാരായെത്തുന്ന സിനിമയുടെ ലോഞ്ച് ടീസര്‍ പുറത്തിറങ്ങി. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന വനമാന്ത്രികനായ പുരോഹിതന്‍ കടമറ്റത്ത് കത്തനാരുടെകഥ കടമറ്റത്തച്ചന്‍ എന്ന പേരില്‍ 1984-ല്‍ നസീര്‍ അഭിനയിച്ചിട്ടുള്ള ഒരു ചിത്രം പുറത്തിറങ്ങിയിരുന്നു. അതിനുശേഷം കടമറ്റത്ത് കത്തനാര്‍ എന്നൊരു സീരിയലും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിത ത്രീഡിയായാണ് പുതിയ കടമറ്റത്ത് കത്തനാര്‍ ഒരുങ്ങുന്നത്

ഫിലിപ്സ് ആന്‍ഡ് മങ്കിപെന്‍, ജോ ആന്‍ഡ് ദി ബോയ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ റോജിന്‍ തോമസ് ആണ് ജയസൂര്യയെ നായകനാക്കി കടമറ്റത്ത് കത്തനാര്‍ എന്ന സിനിമ ഒരുക്കുന്നത്. ത്രീഡിയിലാണ് ചിത്രം, തിരക്കഥ ആര്‍. രാമാനന്ദ് ആണ്. രണ്ട് ഭാഗങ്ങളായാകും ചിത്രം റിലീസിനെത്തുന്നത്. അതില്‍ ഒന്നാം ഭാഗത്തിന്റെ ലോഞ്ച് ടീസറാണ് ഇറങ്ങിയിരിക്കുന്നത്.


ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന്റെ ഉടമസ്ഥയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ആണ്. ചിത്രം ഒരു ഫാന്റസി ത്രില്ലര്‍ ഗണത്തില്‍ പെടുന്നതായാണ് സൂചന. ജയസൂര്യയും വിജയ് ബാബുവും ഒന്നിക്കുന്ന എട്ടാമത്തെ സിനിമ കൂടിയാണിതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആട് 3, രാമസേതു, സൂഫിയും സുജാതയും, സത്യന്റെ ബയോപിക്ക് തുടങ്ങിയ സിനിമകളാണ് ജയസൂര്യയുടേതായി ഒരുങ്ങുന്നത്.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക