Image

സൂര്യയുടെ നായികയായി അപര്‍ണ ബാലമുരളി ; ഹിറ്റ് ലിസ്റ്റില്‍ ഇടം നേടി സൂരൈ പോട്രിലെ ഗാനം

Published on 14 February, 2020
സൂര്യയുടെ നായികയായി അപര്‍ണ ബാലമുരളി ; ഹിറ്റ് ലിസ്റ്റില്‍ ഇടം നേടി സൂരൈ പോട്രിലെ ഗാനം
സൂര്യ നായകനായി എത്തുന്ന സൂരൈ പോട്ര് എന്ന ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. ജി വി പ്രകാശ് സംഗീതം പകര്‍ന്ന ഗാനം ഹരീഷ് ശിവരാമകൃഷ്ണനാണ് പാടിയിരിക്കുന്നത്. ഗാനം ഇതിനോടകം തന്നെ യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഇടം നേടി. വിവേകാണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്

ചിത്രത്തിന്റെ തീം സോങ് നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു. സൂര്യ ആലപിച്ച ഗാനം യ്യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മുന്നിലെത്തിയിരുന്നു. സിനിമയുടെ ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുതി സുട്രു എന്ന് ഹിറ്റ് ചിത്രത്തിന് ശേഷം സുധ ഒരുക്കുന്ന ചിത്രമാണ് സൂരൈ പോട്ര്. ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയായി എത്തുന്നത്. അപര്‍ണയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്.

സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ് സിഖീയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ നിര്‍മാണ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമാണ് സൂരൈ പോട്ര്. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതം അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മോഹന്‍ റാവു, പരേഷ് റാവല്‍, ഉര്‍വശി, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണകുമാര്‍, കാളി വെങ്കിട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. 







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക