Image

ദുഃഖറോനോ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് പാത്രിയാര്‍ക്കീസ് ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു

Published on 14 February, 2020
ദുഃഖറോനോ  പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് പാത്രിയാര്‍ക്കീസ് ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു
ദുബായ്: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറോന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവായെ  യാക്കോബായ സുറിയാനി മെത്രാപ്പോലീത്തന്‍ ട്രസ്റ്റി മോര്‍ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്താ സന്ദര്‍ശിച്ചു. യുഎഇയുടെ പാത്രിയര്‍ക്കല്‍ വികാരി മോര്‍ ഒസ്താത്തിയോസ് ഐസക്ക് മെത്രാപോലീത്ത  സന്നിഹിതനായിരുന്നു.

ദുബായ് ജബല്‍ അലിയിലെ മോര്‍ ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ ബാവയുടെ 88ാം ദുഃഖറോനോ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു..

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ ദുബായ് മോര്‍ ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു  വിവിധ എമിറേറ്റുകളിലെ  പ്രമുഖരുമായും ബാവ കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച  ബാവ ലെബനനിലേക്ക് മടങ്ങും.

വാര്‍ത്ത  ബിജു  വെണ്ണിക്കുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക