Image

"എന്നാലും ഞാൻ വരും, നിന്നെ തേടി" കത്തനാരായി ജയസൂര്യ

Published on 15 February, 2020
"എന്നാലും ഞാൻ വരും, നിന്നെ തേടി" കത്തനാരായി ജയസൂര്യ

ജയസൂര്യ നായകനായെത്തുന്ന ത്രീ.ഡി ചിത്രം കത്തനാരുടെ ടീസര്‍ പുറത്തിറങ്ങി. നടി രമ്യ നമ്പീശന്‍റെ ആഖ്യാനത്തിലുള്ള ടീസര്‍ പൂര്‍ണമായും ആനിമേഷനിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ഫിലിപ്‍സ് ആൻഡ് മങ്കിപെൻ, ജോ ആൻഡ് ദ് ബോയ് തുടങ്ങിയ സിനിമകള്‍ ഒരുക്കിയ റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാര്‍ ഫാന്‍റസി ത്രില്ലര്‍ ശ്രേണിയിലാണ് പുറത്തുവരുന്നത്.

 ചിത്രത്തില്‍ വൈദികനായ മാന്ത്രികന്‍ കടമറ്റത്ത് കത്തനാരായിട്ടാണ് ജയസൂര്യ വരുന്നത്. ആര്‍ രാമാനന്ദ് തിരക്കഥ ഒരുക്കും. രണ്ട് ഭാഗങ്ങളായി റിലീസിനെത്തുന്ന ചിത്രം വലിയ ചരിത്ര ഗവേഷണങ്ങള്‍ക്ക് ശേഷമാണ് പുറത്തുവരുന്നത്.ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്. ഫാന്‍റസിത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന ചിത്രത്തില്‍ വൈദികനായ മാന്ത്രികന്‍ കടമറ്റത്ത് കത്തനാരായാണ് ജയസൂര്യ എത്തുന്നത്.

 എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന വനമാന്ത്രികനായ പുരോഹിതൻ കടമറ്റത്ത് കത്തനാരുടെകഥ 1984ൽസിനിമയാക്കിയിരുന്നു. അന്ന് നസീർ ആയിരുന്നു നായകൻ. അതിനുശേഷം കടമറ്റത്ത് കത്തനാർ എന്നൊരു സീരിയലും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിത ത്രീഡിയായാണ് പുതിയ കടമറ്റത്ത് കത്തനാര്‍ ഒരുങ്ങുന്നത്.

 ചിത്രത്തിന് രാജ്യാന്തര നിലവാരം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് അണിയറ പ്രവർത്തകർ സൂചിപ്പിച്ചു. ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് കത്തനാർ.ജയസൂര്യക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് കത്തനാരുടെ ടീസര്‍ പൃഥ്വിരാജ് പങ്കുവെച്ചു. ജയസൂര്യയ്ക്കും ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിച്ച് ഇന്‍സ്റ്റാഗ്രാമിലാണ് പൃഥ്വിരാജ് ടീസര്‍ പങ്കുവെച്ചത്. പൃഥ്വിയുടെ ആശംസയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് ജയസൂര്യ പോസ്റ്റിന് താഴെ കമന്‍റ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക