Image

പൗരത്വ ഭേദഗതി നിയമം ബഹളം തീര്‍ന്നോ? (ബി ജോണ്‍ കുന്തറ)

Published on 15 February, 2020
പൗരത്വ ഭേദഗതി നിയമം ബഹളം തീര്‍ന്നോ? (ബി ജോണ്‍ കുന്തറ)
രണ്ടു മാസത്തോളം ഇന്ത്യയില്‍ മുഖ്യമായും കേരളത്തിലും മറ്റേതാനും സംസ്ഥാനങ്ങളിലും അമേരിക്കയിലും ചിലര്‍ എന്തെല്ലാം തരത്തില്‍ പ്രതിഷേധപ്രകടനം നടത്തി. ജീവന്‍, പൊതു സ്വത്ത് എല്ലാം നശിപ്പിച്ചു. എന്നിട്ട് കേന്ദ്ര നിയമം പിന്‍വലിച്ചോ?

അതേസമയം നിയമത്തെ തുണച്ചു എഴുതിയതിന് ഈ ലേഖകന്‍ പേരില്ലാ വായനക്കാരില്‍ നിന്നും പുലഭ്യം കുറേ കേട്ടു. അന്നെല്ലാം ഏതു പൊതു സ്ഥലത്തു ചെന്നാലും വീടുകളിലും പള്ളികളിലും സംസാരവിഷയം ഇതുമാത്രം. ഇന്ന് മേത്തനെ പറഞ്ഞുവിടും നാളെ അത് ക്രിസ്ത്യാനികള്‍ ആയിരിക്കും.

ഈ പറയുന്നവര്‍ ആരും ഈ ഭേദഗതി നിയമം വായിച്ചിട്ടില്ല. കേരളത്തിലെ മാധ്യമങ്ങളില്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പി വീണ്ടും വിജയിക്കുമെന്ന്പലരും കരുതിയില്ല. കൂടാതെ മോദി ഭരണത്തോടുള്ള വെറുപ്പ് ഒരു കാരണം കൂടി മോദിയും ട്രംപും തമ്മിലുള്ള അടുപ്പം. ഇതെല്ലാം ഒട്ടനവധി അമേരിക്കന്‍ മലയാളികളെ ചൊടിപ്പിച്ചു.

'Provided that any person belonging to Hindu, Sikh, Buddhist, Jain, Parsi or Christian community from Afghanistan, Bangladesh or Pakistan, who entered into India on or before the 31st day of December, 2014 and who has been exempted by the Central Government by or under clause (c) of sub-section (2) of section 3 of the Passport (Entry into India) Act, 1920 or from the application of the provisions of the Foreigners Act, 1946 or any rule or order made thereunder, shall not be treated as illegal migrant for the purposes of this Act;'.

ഇന്ത്യ ഗസറ്റില്‍ നിന്നും എടുത്തത് മുകളില്‍ ചേര്‍ക്കുന്നു. പറ്റുമെങ്കില്‍ വായിക്കൂ ഇതില്‍ എവിടാണ് നിങ്ങള്‍ വര്‍ഗ്ഗ, മത വിവേചനം കാണുന്നത്? ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരാവകാശം എവിടെ ലംഘിക്കപ്പെടുന്നു? ഇന്ത്യ മതേതര രാഷ്ട്രമല്ലാതാകുന്നു എന്ന് എവിടെ പറയുന്നു?

മറ്റൊന്നു കേട്ടത്, താമസിയാതെ നമ്മുടെ ഓ സി ഐ പദവി എടുത്തുകളയും. അതും ഗസറ്റ് പ്രതിപാദിക്കുന്നു. പൊതുനിരത്തില്‍ കേള്‍ക്കുന്നതും, സോഷ്യല്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതും മാത്രം കേട്ടാല്‍ പോര കാര്യങ്ങള്‍ വായിക്കേണ്ടടുത്തു വായിച്ചു മനസിലാക്കൂ എന്നിട്ട് പ്രധിഷേധിക്കൂ

'(da) the Overseas Citizen of India Cardholder has violated any of the provisions of this Act or provisions of any other law for time being in force as may be specified by the Central Government in the notification published in the Official Gazette; or'; (ii) after clause (f), the following proviso shall be inserted, namely:- 'Provided that no order under this section shall be passed unless the Overseas Citizen of India Cardholder has been given a reasonable opportunity of being heard.'

പാക്കിസ്ഥാനിലുള്ള ക്രിസ്ത്യാനിയോടും ഹിന്ദുവിനോടും ചോദിക്കൂ അവരുടെ അവസ്ഥ എന്തെന്ന്.  ജീവന്‍ ഭയന്നാണ് ജീവിക്കുന്നത്. അവരുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെടുന്നു ഒളിസ്ഥലങ്ങളില്‍ വേണം ഇവര്‍ പ്രാര്‍ത്ഥന നടത്തേണ്ടത്.

പൊതുവെ മുസ്ലിംസ്, മറ്റു ഇസ്ലാം രാഷ്ട്രങ്ങളിലേക്കാള്‍ സുരക്ഷിതരാണ് ഇന്ത്യയില്‍. ഇവര്‍ക്കിവിടെ സ്വാതന്ത്ര്യമുണ്ട് എന്തു ധരിക്കണം എന്തുപറയാം എന്നതിലെല്ലാം.

അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് ഈ രാജ്യങ്ങള്‍ ഇസ്ലാം മത റിപ്പബ്ലിക്കുകള്‍. ഇവിടെ എങ്ങിനെ മുസ്ലിം  പീഡിപ്പിക്കപ്പെടുന്നു? പിന്നെവിടാണ് ഈ വിവേചനം കാണുന്നത്. ഈ രാജ്യങ്ങളില്‍ നിന്നും കുടിയേറ്റക്കാര്‍ ഇന്ത്യയില്‍ നിയമവിരുദ്ധമായി പ്രവേശിക്കുന്നുണ്ടെങ്കില്‍ അത് ദാരിദ്ര്യത്തില്‍ നിന്നും കൂടാതെ അവിടുള്ള ആന്തരിക തീവ്രവാ ശക്തികളില്‍ നിന്നും രക്ഷപ്പെടുന്നതിനാണ്.

ഇന്ത്യ ഇമ്മിഗ്രേഷന്‍ നിറുത്തിയിട്ടില്ല, നിയമാനുസൃതമായി ഒരു മുസ്ലീമിന് മുകളില്‍ പറയുന്ന രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ പ്രവേശിക്കാം പൗരത്വത്തിന് അപേക്ഷിക്കാം. ഇന്ത്യ ഇപ്പോള്‍ത്തന്നെ ഒരു അധിക ജനസംഘ്യ  ഉള്ള രാജ്യം. കൂടാതെ നിരവധി ഇന്ത്യന്‍ പൗരര്‍ക്കും ഇന്നും മൗലികമായ ജീവിത സൗകര്യമില്ല. ഈ സാഹചര്യങ്ങളില്‍ ഇന്ത്യ അതിര്‍ത്തി എല്ലാവര്‍ക്കുമായി തുറന്നിടണമോ?

ഇന്ത്യ ഒറ്റപ്പെട്ട ഒരു രാജ്യമല്ല. ലോക സമ്പദ്വ്യവസ്ഥയുടെ ഭാഗമാണ് ഈ അവസ്ഥയില്‍, വര്‍ഗ്ഗ മത വിവേചനം നിയമമാക്കിയാല്‍ അമേരിക്ക പോലുള്ള രാഷ്ട്രങ്ങള്‍ അത് കണ്ടില്ല എന്നു നടിക്കുമോ? എത്ര വിദേശി പൗരസ്ത്യ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടരും?

ഭരണകൂടം അനുശാസിക്കുന്ന ഒരു വിവേചനം ഭാരതത്തിലില്ല മനുഷ്യന്റ്റെ മനസ്സില്‍ കാണും അതാരുടെ കുറ്റം?

ആവശ്യമില്ലാത്ത ഭയം, അതായിരുന്നു നിരവധി ഇന്‍ഡ്യാക്കാരെ ഇതില്‍ കീഴടക്കിയത് മാധ്യമങ്ങള്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്ന സ്വഭാവം ഇവിടെയും കാട്ടി. ആരും നിയമം വായിക്കുന്നതിനോ അത് ഒരു തുറന്ന മനസോടെ കാണുന്നതിനോ മനസുകാട്ടിയില്ല . ഇന്ത്യ നശിച്ചു കാണണം  എന്നാശിക്കുന്ന പാക്കിസ്ഥാന്‍ പോലുള്ള രാജ്യങ്ങള്‍ ആയിരുന്നു കഴിഞ്ഞ രണ്ടു മാസങ്ങളില്‍ നാം കണ്ട സംഘര്‍ഷാവസ്ഥകളുടെ പിന്നില്‍..

ഒരു ഭരണകൂടത്തോട് വെറുപ്പ് ഉണ്ടെങ്കില്‍ അത് കാട്ടേണ്ടത് തിരഞ്ഞെടുപ്പിലാണ്, ഇറക്കിവിടൂ അതാണ് ഒരു ജനാതിപത്യ രീതി മര്യാദ. അല്ലാതെ പൊതുനിരത്തില്‍ കല്ലേറു നടത്തിയും വാഹനങ്ങള്‍ കത്തിച്ചും പൊതുമുതല്‍ നശിപ്പിച്ചും ആകരുത്.

Join WhatsApp News
Indian 2020-02-15 09:57:48
എന്റെ സാറെ, സംഗിക്കുട്ടന്മാർ പോലും ഇത്ര ന്യായീകരിക്കില്ല. താങ്കളുടെ വീട്ടിലുള്ളവരുടെ പൗരത്വം തെളിയിക്കാൻ രേക ഉണ്ടോ? എങ്ങനെ തെളിയിക്കും? പുറത്തു നിന്നുള്ളവർക്ക് മതം നോക്കി പൗരത്വം കൊടുക്കാമോ? നാളെ അമേരിക്കയിൽ ക്രിസ്ത്യാനിക്കു മാത്രം പ്രവേശനം എന്ന് വന്നാൽ സംഘി കുട്ടന്മാർ എന്ത് ചെയ്യും? ഇന്ത്യയിലെ പ്രശനം പാക്കിസ്ഥാൻ ഉണ്ടാക്കുന്നതാണെന്നത് മണ്ടൻ ചിന്ത. അത് പോലെ സമാധാനപരമായി പ്രതിഷേധിക്കണമെന്നും പറയുന്നു. എന്തൊരു സമാധാന പ്രേമികളാണ് ആർ.എസ.എസ.? ഗുജറാത്തിൽ കലാപവും ബാബരി മസ്ജിദ് തകർത്തതുമൊക്കെ സമാധാനത്തിന്റെ ഉത്തമ ഉദാഹരണം. കുറുവടിയുമായി മിലിട്ടറി അഭ്യാസം നടത്തുന്നതും മറ്റൊരു സമാധാന പ്രകടനം.
VJ Kumr 2020-02-16 13:50:14
ഈ ചുവടെയുള്ള വാർത്തയിൽ എന്ത് സമാധാനമാണുള്ളത് ; കമന്റ് എഴുതിയ ആ ""ഇന്ത്യൻ"" ഉത്തരം പറയാമോ?? മുസ്‌ലീം യുവതി (സമീറയെ (40) അറസ്റ്റില്‍ വീട്ടമ്മയെ (അലീമയെ (60)) വെട്ടി പരിക്കേല്‍പിച്ച് പത്ത് പവന്‍ കവര്‍ന്ന കേസില്‍ മുസ്‌ലീം യുവതി (സമീറയെ (40) അറസ്റ്റില്‍ Read more: https://www.emalayalee.com/varthaFull.php?newsId=205079
vargeeyan 2020-02-16 15:19:31
ശ്രീ വി.ജെ. കുമാറിന്റെ പോസ്റ്റുകൾ മുഴുവൻ വർഗീയത നിഴലിക്കുന്നു. ആരും ഹിന്ദു മതത്തെ കുറ്റം പറയുന്നില്ല. ക്രിസ്ത്യാനികളുടെ രക്തവും ഹിന്ദുവിന്റെ രക്തമാണ്. ഇസ്‌ലാം മതത്തിലെ ഒരു ഭീകര സംഘടനയാണ്‌ ഐഎസ്എസ്. ക്രിസ്ത്യൻ സംഘടനകളിൽ അമേരിക്കയിൽ പ്രത്യേകമായ മാഫിയ സംഘടനകളുണ്ട്. അതുപോലെ ഹിന്ദു സംഘടനയുടെ ഒരു ഭീകര രൂപമാണ് ആർ എസ് എസ് . ഹിന്ദുത്വ എന്നും മയപ്പെടുത്തി വിളിക്കും. നാസികളുടെ അതേ സിദ്ധാന്തമാണ് ആർഎസ്എസ് നുള്ളത് . ഗാന്ധിയെ കൊന്ന ഗോഡ്സെയും ഗാന്ധി വധത്തിലെ പ്രതിയായിരുന്ന ഗോൾവാൾക്കറും ഹിറ്റ്ലറിൽ നിന്ന് പ്രചോദനം നേടിയവരാണ്. മുസ്ലിമുകളുടെ ഒറ്റപ്പെട്ട സംഭവം കാണിക്കാതെ ഇന്ത്യയിൽ ഹിന്ദുത്വ നടത്തിയപോലെ ഒരു ഭീകരതയും മുസ്ലിമുകൾ നടത്തിയിട്ടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക