Image

അമ്പലപ്പുഴയില്‍ മൂന്നു വയസ്സുകാരന് ക്രൂരമര്‍ദ്ദനം

Published on 15 February, 2020
അമ്പലപ്പുഴയില്‍ മൂന്നു വയസ്സുകാരന് ക്രൂരമര്‍ദ്ദനം
ആലപ്പുഴ : അമ്പലപ്പുഴയില്‍ മൂന്നു വയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം. കുട്ടിയുടെ ജനനേന്ദ്രിയത്തിന് പരിക്കേറ്റു. ജനനേന്ദ്രിയം നീരു വന്ന് വീര്‍ത്ത നിലയില്‍ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
സംഭവത്തില്‍ പ്രതിയായ പുതുവല്‍ സ്വദേശി വൈശാഖിനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് അറസ്റ്റു ചെയ്തു.

സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ വധശ്രമത്തിന് കേസെടുത്തു. കുട്ടിയുടെ സംരക്ഷണ ചുമതല ജില്ലാ കളക്ടര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു. രണ്ടാനച്ഛന്‍ വൈശാഖിനേയും കുട്ടിയുടെ അമ്മ മോനിഷയേയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക