Image

സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നവിന്‍പോളിക്കൊപ്പം മഞ്ജു വാര്യരും

Published on 15 February, 2020
 സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നവിന്‍പോളിക്കൊപ്പം മഞ്ജു വാര്യരും


സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി നായകനായി എത്തുന്ന പടവെട്ടിന്റെ ചിത്രത്തില്‍ ഭാഗമാകാന്‍ മഞ്ജു വാര്യരും. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും.

സണ്ണി വെയ്ന്‍ പെഡ്രക്ഷന്റെ ആദ്യ ചിത്രമാണ് പടവെട്ട്. ഇവരുടെ ആദ്യ സംരംഭമായ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ മൊമെന്റ് ജസറ്റ് ബിഫോര്‍ ഡെത്ത് നേടിയിരുന്നു.

നവംബറില്‍ കണ്ണൂരില്‍ ചിത്രീകരണം ആരംഭിച്ച പടവെട്ടില്‍ അതിഥി ബാലന്‍ ആണ് നായിക. അരുവി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നായികയാണ്. ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. 

ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അന്‍വര്‍ അലിയുടേതാണ് വരികള്‍. ദീപക് ഡി മോനോന്‍ ഛായാഗ്രഹണം, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്ന. ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും, സുഭാഷ് കരുണ്‍ ആര്‍ട് ഡയറക്ഷനും, റോണക്സ് സേവിയര്‍ മേക്കപ്പും, മഷര്‍ ഹംസ വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നു





 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക