Image

റോഡില്‍ തുപ്പിയ അഞ്ചുപേര്‍ക്കെതിരെ നടപടിയെടുത്ത്‌ ബത്തേരി നഗരസഭ

Published on 16 February, 2020
 റോഡില്‍ തുപ്പിയ അഞ്ചുപേര്‍ക്കെതിരെ നടപടിയെടുത്ത്‌ ബത്തേരി നഗരസഭ
പൊതു സ്ഥലങ്ങളില്‍ തുപ്പുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത്‌ ബത്തേരി നഗരസഭ. റോഡില്‍ തുപ്പിയ 5 പേര്‍ക്കും പരിസരം തുപ്പി വൃത്തികേടാക്കിയതിനു മൂന്ന്‌ മുറുക്കാന്‍ കടകള്‍ക്കും പിഴയിട്ടു. 500 രൂപയാണ്‌ പിഴ.

നഗരസഭാ പരിധിയില്‍ പൊതുസ്ഥലത്ത്‌ തുപ്പുകയോ മൂത്രമൊഴിക്കുകയോ ചെയ്‌താല്‍ ഇന്നലെ മുതല്‍ പിഴ ഈടാക്കുമെന്ന്‌ നഗരസഭ മുന്നറിയിപ്പു നല്‍കിയിരുന്നു. ബസ്‌ സ്റ്റാന്‍ഡ്‌ പരിസരത്ത്‌ തുടര്‍ച്ചയായി 5 തവണ  തുപ്പിയപ്പോഴാണ്‌ ഒരാളെ പൊലീസ്‌ പിടികൂടിയത്‌.

 പൊലീസ്‌ ചുമത്തുന്ന കേസില്‍ കുറഞ്ഞത്‌ 2000 രൂപ പിഴ ഒടുക്കേണ്ടി വരും. ബത്തേരി ടൗണില്‍ പഴയ സ്റ്റാന്‍ഡ്‌, ചുങ്കം, എംജി റോഡ്‌, മാര്‍ക്കറ്റ്‌ റോഡ്‌ എന്നിവിടങ്ങളിലായിരുന്നു ഇന്നലെ പരിശോധന.

നഗരസഭ നല്‍കിയ മുന്നറിയിപ്പ്‌ നോട്ടീസ്‌ വകവക്കാതെ മുറുക്കാന്‍ ചില്ലറയായി വില്‍പന നടത്തുകയും മുറുക്കാന്‍ കടയുടെ മുന്‍വശം തുപ്പി വൃത്തികേടാക്കിയതിനുമാണു കടകള്‍ക്കെതിരെ നടപടി. വരും ദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്ന്‌ നഗരസഭാ അധികൃതര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക