Image

അപകട നില തരണം ചെയ്യാതെ വാവ സുരേഷ്‌; ചികില്‍സയില്‍ ഇനിയുള്ള 24 മണിക്കൂര്‍ നിര്‍ണ്ണായകം

Published on 16 February, 2020
അപകട നില തരണം ചെയ്യാതെ വാവ സുരേഷ്‌; ചികില്‍സയില്‍ ഇനിയുള്ള 24 മണിക്കൂര്‍ നിര്‍ണ്ണായകം


തിരുവനന്തപുരം: രക്ത അണലിയുടെ കടിയേറ്റ്‌ അബോധാവസ്ഥയിലായ പാമ്‌ബുപിടിത്തക്കാരന്‍ വാവ സുരേഷിന്റെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതി ഒന്നുമില്ലെന്ന്‌ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

 ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും അപകടനില തരണം ചെയ്‌തിട്ടില്ല.
റ്റു അണലി വര്‍ഗത്തിലുള്ള പാമ്‌ബുകളെ പോലെ തന്നെ ത്രികോണ ആകൃതിയില്‍ ആണ്‌ ഈ വിഷപാമ്‌ബിന്റെ തലയുടെ ആകൃതി. 

ചെങ്കല്‍ കുന്നുകളിലും തരിശു സ്ഥലങ്ങളിലും കാണപ്പെടുന്ന ഈ പാമ്‌ബിന്റെ വിഷം രക്തത്തിലേക്ക്‌ പെട്ടന്ന്‌ കലരും. ഈ പാമ്‌ബാണ്‌ വാവ സുരേഷിനെ കടിച്ചത്‌. 

വാവ സുരേഷിന്‌ വളരെ ശ്രദ്ധാപൂര്‍വമാണ്‌ ചികിത്സകള്‍ നല്‍കുന്നതെന്നും ജീവന്‍ രക്ഷിക്കുന്നതിന്‌ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ട്‌ ഡോ. എം.എസ്‌. ഷര്‍മ്മദ്‌ അറിയിച്ചു. 

സുരേഷിന്റെ പൂര്‍ണമായ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ എന്തെങ്കിലും ഉറപ്പിക്കണമെങ്കില്‍ ഇനിയും 24 മണിക്കൂര്‍ കൂടി കഴിയണം. 

ആന്റിവെനം നല്‍കുന്നുണ്ടെങ്കിലും അത്‌ കാര്യമായ ഫലം ചെയ്യുന്നില്ലെന്ന്‌ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മുറിവുണ്ടായി കഴിഞ്ഞാല്‍ രക്തം കട്ടപിടിക്കാത്ത പ്രശ്‌നം നിലവിലുണ്ട്‌. 

ഹൃദയമിടിപ്പിന്റെ കാര്യത്തിലും വ്യതിയാനം വന്നിട്ടുണ്ട്‌. നിരന്തരം പാമ്‌ബിന്റെ കടിയേറ്റിട്ടുള്ളതിനാല്‍ ശരീരത്തില്‍ അതിനുള്ള പ്രതിരോധശേഷി ഉണ്ടായിരിക്കുന്നതാണ്‌ വാവ സുരേഷിന്റെ ജീവന്‍ രക്ഷിച്ചിരിക്കുന്നത്‌.

കഴിഞ്ഞ ദിവസമാണ്‌ പത്തനാപുരത്ത്‌ ഒരു വീട്ടില്‍ നിന്ന്‌ അണലിയെ പിടിക്കുന്നതിനിടെ വാവ സുരേഷിന്‌ അത്യാഹിതം ഉണ്ടായത്‌. പാമ്‌ബിനെ ചാക്കിലാക്കിയതിനുശേഷം ചിലര്‍ പാമ്‌ബിനെ വീണ്ടും പ്രദര്‍ശിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടു. 

തുടര്‍ന്ന്‌ അതിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ സുരേഷിന്റെ കൈപ്പത്തിയില്‍ കടിയേറ്റത്‌. 

 ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റതിനെ തുടര്‍ന്ന്‌ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്‌ ആയുരാരോഗ്യ സൗഖ്യം നേര്‍ന്ന്‌ മണ്ണാറശാല കുടുംബാംഗങ്ങള്‍ സന്ദേശം അയച്ചിരുന്നു. വാവ സുരേഷിനായി മണ്ണാറശാല അടക്കമുള്ള നാഗക്ഷേത്രങ്ങളില്‍ ആരാധകര്‍ നേര്‍ച്ചകളും സമര്‍പ്പിക്കുന്നുണ്ട്‌. 

വലതുകയ്യിലെ വിരലിലാണ്‌ പാമ്‌ബിന്റെ കടിയേറ്റത്‌. കടിയേറ്റ സുരേഷ്‌ അത്‌ കാര്യമായെടുത്തിരുന്നില്ല. പിന്നീട്‌ മൂന്നര മണിക്കൂര്‍ കഴിഞ്ഞാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.


വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ ഒന്നരയോടെയാണ്‌ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്‌. വ്യാഴാഴ്‌ച രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംഗ്‌ഷനില്‍ വച്ചാണ്‌ വാവയ്‌ക്ക്‌ കടിയേറ്റത്‌.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക