Image

ഉഡുപ്പിക്ക്‌ സമീപം ബസ്‌ പാറക്കെട്ടില്‍ ഇടിച്ച്‌ 9 മരണം

Published on 16 February, 2020
ഉഡുപ്പിക്ക്‌ സമീപം ബസ്‌ പാറക്കെട്ടില്‍ ഇടിച്ച്‌ 9 മരണം


മംഗളൂരു: ഉഡുപ്പിക്ക്‌ സമീപം ബസ്‌ പാറക്കെട്ടില്‍ ഇടിച്ച്‌ 9 മരണം. മൈസൂരിലെ സ്വകാര്യ ഐടി കമ്‌ബനി ജീവനക്കാര്‍ സഞ്ചരിച്ച വാഹനമാണ്‌ അപകടത്തില്‍ പെട്ടത്‌. 26 പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. 

ചിക്കമഗളൂരു പാതയില്‍ കാര്‍ക്കളയ്‌ക്കു സമീപം പശ്ചിമഘട്ടത്തിലെ ചുരം മേഖലയിലെ മുളൂരില്‍ ബസ്‌ റോഡരികിലെ പാറക്കെട്ടില്‍ ഇടിച്ചാണ്‌ അപകടം സംഭവിച്ചത്‌.

മൈസൂരുവിലെ സെഞ്ചുറി വിട്ടല്‍ റെക്കോഡ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനത്തിലെ ജീവനക്കാരായ രാധ രവി, പ്രീതം ഗൗഡ, ബസവരാജു, അനഘ്‌ന, യോഗേന്ദ്ര, ഷാരൂല്‍, രഞ്‌ജിത, ബസ്‌ ഡ്രൈവര്‍ ഉമേഷ്‌, ക്ലീനര്‍ എന്നിവരാണു മരിച്ചത്‌. 

ഉഡുപ്പി- സ്ഥാപനത്തിലെ ജീവനക്കാരുമായി മൈസൂരുവില്‍നിന്ന്‌ ഉഡുപ്പിയിലേക്ക്‌ ഉല്ലാസയാത്രയ്‌ക്കു പോകുകയായിരുന്ന ബസാണ്‌ അപകടത്തില്‍ പെട്ടത്‌. യാത്രാമധ്യേ തകരാര്‍ ഉണ്ടായ ബസ്‌ കളസയിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്നു ശരിയാക്കിയാണു യാത്ര തുടര്‍ന്നത്‌.

ചുരത്തിലെ വളവില്‍ സ്റ്റിയറിങ്‌ തിരിയാതെ ബസ്‌ റോഡരികിലെ പാറക്കെട്ടില്‍ ഇടിക്കുകയായിരുന്നു. വളവില്‍ ബസിന്‍റെ വേഗത കുറച്ചിരുന്നില്ലെന്നും പറയുന്നു.

 20 മീറ്ററോളം പാറക്കെട്ടില്‍ ഉരഞ്ഞു നീങ്ങിയ ശേഷമാണു ബസ്‌ നിന്നത്‌. പാറയില്‍ ഉരഞ്ഞ വശം പൂര്‍ണമായി തകര്‍ന്നു. സാരമായി പരുക്കേറ്റ 8 പേരെ മണിപ്പാലിലും മറ്റുള്ളവരെ കാര്‍ക്കളയിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക