Image

കേന്ദ്രവും സംസ്ഥാനവും തമ്മില്‍ വാക്കുകളില്‍ മാത്രമാണോ വ്യത്യാസം? പ്രവര്‍ത്തിയില്‍ ഇല്ലെന്ന് കാണിക്കുന്ന ഒരു സംഭവം കൂടി

Published on 16 February, 2020
കേന്ദ്രവും സംസ്ഥാനവും തമ്മില്‍ വാക്കുകളില്‍ മാത്രമാണോ വ്യത്യാസം? പ്രവര്‍ത്തിയില്‍ ഇല്ലെന്ന് കാണിക്കുന്ന ഒരു സംഭവം കൂടി

പൗത്വ നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ നടക്കുന്ന സമരമ വലിയ ശ്രദ്ധയാണ് നേടുന്നത്. കേന്ദ്ര സര്‍ക്കാരിനെ വലിയ തോതില്‍ ഷഹീന്‍ ബാഗ് സമരം പ്രതിരോധത്തിലാക്കുന്നുമുണ്ട്. സമരം പൊളിക്കാന്‍ പല വഴികളും സംഘപരിവാര്‍ സംഘടനകള്‍ നത്തുന്നുണ്ട്.

ഇപ്പോള്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുമ്ബില്‍ സമാധാനപരമായി സമരം ചെയ്യുന്ന ഷഹീന്‍ ബാഗ് സംയുക്തസമരസമിതിയോട് പന്തല്‍ പൊളിക്കാന്‍ അവശ്യപെട്ട് കന്റോണ്‍മെന്റ് CI കൊടുത്ത കത്താണ് വിവാദമാകുന്നത്.

അമിത്ഷായുടെ പോലീസ് ഡല്‍ഹി ഷഹീന്‍ ബാഗിലെ സമരപ്പന്തല്‍ പൊളിക്കാന്‍ ആവശ്യപ്പെടുമ്ബോള്‍ പിണറായി പോലീസും അതുതന്നെ ചെയ്യുന്നതില്‍ അതിശയമില്ല എന്നാണ് കെ എസ് ശബരീനാഥന്‍ എംഎല്‍എ ഫേസ്ബുക്കില്‍ ഇതിനെ കുറിച്ച്‌ പ്രതികരിച്ചിരിക്കുന്നത്.

പൗരത്വ നിയമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സംസ്ഥാനമെന്ന് അവകാശപ്പെടുമ്ബോഴും സംസ്ഥാനത്ത് നടക്കുന്ന പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പൊലീസിന്‍റെ ഭാഗത്ത് നിന്ന് അടിച്ചമര്‍ത്തുന്ന നടപടികളാണ് ഉണ്ടാകുന്നത്. ഇതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് കന്‍റോണ്‍മെന്‍റ് സിഐ യുടെ കത്ത്.

സോഷ്യല്‍ മീഡയയില്‍ വലിയ പ്രതിഷേധമാണ് സമര പന്തല്‍ പൊളിക്കണമെന്ന് ആവശ്യപ്പെടുന്ന പൊലീസിന്‍റെ കത്തിനെതിരെ ഉയരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക