Image

ശാഹീന്‍ ബാഗ്​ സമരക്കാര്‍ അമിത്​ഷായുടെ വീട്ടിലേക്ക്​ മാര്‍ച്ച്‌ നടത്തുന്നു

Published on 16 February, 2020
ശാഹീന്‍ ബാഗ്​ സമരക്കാര്‍ അമിത്​ഷായുടെ വീട്ടിലേക്ക്​ മാര്‍ച്ച്‌ നടത്തുന്നു

ന്യൂ​ഡ​ല്‍​ഹി: ശാഹീന്‍ ബാഗിലെ സമരക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ഷായുടെ വീട്ടിലേക്ക്​ മാര്‍ച്ച്‌ നടത്തുന്നു. ശാ​ഹീ​ന്‍​ബാ​ഗ്​ സ​മ​ര​ക്കാ​രു​മാ​യി ച​ര്‍​ച്ച​ന​ട​ത്താ​ന്‍ ഒ​രു​ക്ക​മാ​ണെ​ന്നും ത​​​ന്‍റെ ഒാ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ല്‍ മൂ​ന്നു​ ദി​വ​സ​ത്തി​ന​കം കൂ​ടി​ക്കാ​ഴ്​​ച അ​നു​വ​ദി​ക്കു​മെ​ന്നും അ​മി​ത്​ ഷാ ​ഡ​ല്‍​ഹി​യി​ല്‍ പ്ര​സ്​​താ​വി​ച്ചി​രു​ന്നു. ഇതിനുപിന്നാലെയാണ് അ​ദ്ദേ​ഹ​ത്തി​​ന്‍റെ വ​സ​തി​യി​ലേ​ക്ക്​ മാര്‍ച്ച്‌ നടത്തുന്നത്.

സ​മ​ര​ക്കാ​രു​മാ​യി അ​മി​ത്​ ഷാ ​കൂ​ടി​ക്കാ​ഴ്​​ച നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചിരിക്കുന്നത്. അതേസമയം, അമിത് ഷായുടെ വസതിക്ക് മുമ്ബില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. പ്രതിഷേധക്കാരെ തടയാന്‍ റോഡില്‍ രണ്ടിടത്ത് ബാരിക്കേഡ് തീര്‍ത്തു.

ആ​ര്‍​ക്കും ത​​​​​െന്‍റ ഒാ​ഫി​സി​ല്‍ വ​രാ​മെ​ങ്കി​ലും ആ​രും വ​ന്നി​ട്ടി​ല്ലെ​ന്നും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം അ​ട​ക്ക​മു​ള്ള​വ ച​ര്‍​ച്ച​ചെ​യ്യാ​ന്‍ ത​നി​ക്ക്​ തു​റ​ന്ന മ​ന​സ്സാ​ണു​ള്ള​തെ​ന്നുമായിരുന്നു അ​മി​ത്​ ഷായുടെ പ്രസ്താവന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക