Image

സിഎജി റിപ്പോര്‍ട്ടില്‍ നിയമസഭ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഈ ആഴ്ച നടപടി തുടങ്ങും

Published on 16 February, 2020
സിഎജി റിപ്പോര്‍ട്ടില്‍ നിയമസഭ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഈ ആഴ്ച നടപടി തുടങ്ങും

പൊലീസിനെതിരെ ഗുരുതര പിഴവുകള്‍ വെളിച്ചത്തുകൊണ്ടുവന്ന സിഎജി റിപ്പോര്‍ട്ടില്‍ നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ഈ ആഴ്ച തുടര്‍നടപടികളാരംഭിക്കും. രണ്ട് ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് കത്ത് നല്‍കും. കമ്മറ്റിയില്‍ ഏഴ് ഭരണപക്ഷ എം.എല്‍എമാരും നാല് പ്രതിപക്ഷ എം.എല്‍എമാരുമാണ് അംഗങ്ങളായിട്ടുള്ളത്.

വെടിയുണ്ടകളും തോക്കുകളും കാണാനില്ല, വാഹനങ്ങള്‍ വാങ്ങിയതും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വില്ലകള്‍ പണിഞ്ഞതും ക്രമവിരുദ്ധമായാണ്, സിംസ് സിസിസി ടിവി പദ്ധതി ചട്ടവിരുദ്ധമാണ് തുടങ്ങിയ കണ്ടെത്തലുകളാണ് സിഎജി റിപ്പോര്‍ട്ടിലൂടെ പുറത്തു വിട്ടത്. ഇത് പരിഗണിക്കുന്ന നിയമസഭയുടെ പബ്ലിക്ക് അകൗണ്ട് കമ്മറ്റിക്ക് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഒൗദ്യോഗികമായി കൈമാറിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളോട് വിശദീകരണം ചോദിച്ചുകൊണ്ടുള്ള കത്ത് കമ്മറ്റി രണ്ട് ദിവസത്തികം നല്‍കും. ബന്ധപ്പെട്ട എല്ലാവകുപ്പുകളും രണ്ട് മാസത്തിനകം വിശദീകരണവും കൈക്കൊണ്ട തുടര്‍ നടപടികളും രേഖാമൂലം നല്‍കണം. ഇത് പരിശോധിച്ചശേഷം സമിതി വിശദീകരണ കുറിപ്പുകള്‍ സിഎജിക്ക് പിരിശോധനക്ക് നല്‍കും.

വിശദീകരണ കുറിപ്പുകള്‍ സിഎജിക്ക് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനും സിഎജിക്ക് അവകാശമുണ്ട്. ഇത് പരിഗണിച്ചശേഷം പബ്ലിക് അകൗണ്ട്സ് കമ്മറ്റിക്ക് വകുപ്പുതലവന്‍മാരെ വിളിച്ചു വരുത്താം. ആഭ്യന്തര സെക്രട്ടറിയാവും വകുപ്പിനെ പ്രതിനിധീകരിക്കുക. രേഖകളും കമ്മറ്റിക്ക് പരിശോധിക്കാം. ഇതിനെ അടിസ്ഥാനമാക്കി സമിതി നിയമസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പക്കും. സമിതി ശുപാര്‍ശ ചെയ്യുന്ന നടപടികള്‍ രണ്ട്മാസത്തിനകം സര്‍ക്കാര്‍ നടപ്പാക്കണമെന്നാണ് ചട്ടം.

പക്ഷെ മിക്ക കേസുകളിലും നടപടി വൈകിപ്പിക്കുകയാണ് പതിവ്. പതിനൊന്നംഗ സമിതിയില്‍ അധ്യക്ഷന്‍ വി.ഡി.സതീശനുള്‍പ്പെടെ നാല് പ്രതിപക്ഷ അംഗങ്ങളും ഏഴ് ഭരണപക്ഷ അംഗങ്ങളുമാണുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക