Image

'വീട് എന്നത് കെട്ടിടം മാത്രമല്ല, മനുഷ്യന്റെ ജീവിതാവസ്ഥ കൂടിയാണ്'; മുഖ്യമന്ത്രി

Published on 16 February, 2020
'വീട് എന്നത് കെട്ടിടം മാത്രമല്ല, മനുഷ്യന്റെ ജീവിതാവസ്ഥ കൂടിയാണ്'; മുഖ്യമന്ത്രി

വീട് എന്നത് കെട്ടിടം മാത്രമല്ല, മനുഷ്യന്റെ ജീവിതാവസ്ഥ കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'സംസ്ഥാനത്തിന്റെ ഭരണനേതൃത്വം ഏറ്റെടുക്കുമ്ബോള്‍ മനസ്സിലുണ്ടായ ഒരു നിശ്ചയം അടച്ചുറപ്പുള്ള വീടും അടുപ്പു പുകയ്‌ക്കാന്‍ സൗകര്യവും ഇന്നാട്ടിലെ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ ആവുന്നതെല്ലാം ചെയ്യും എന്നതായിരുന്നു. ആ ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ അതിവേഗം മുന്നേറുകയാണ് നമ്മള്‍.' - സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത കുടുംബങ്ങള്‍ക്കായി അങ്കമാലി നഗരസഭ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഫ്‌ളാറ്റിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിച്ച്‌ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

കേരളം ഒരു വലിയ ലക്ഷ്യത്തിലേക്കു നടന്നടുക്കുന്നതിന്റെ സംതൃപ്തിയും സന്തോഷവും ഉണ്ട്.ഈ മാസം 29 നു തിരുവനന്തപുരത്ത് തലസ്ഥാന ജില്ലയിലെ മുപ്പത്തിയാറായിരം കുടുംബങ്ങള്‍ സംഗമിക്കുകയാണ്. ലൈഫ് പദ്ധതിയിലൂടെ സ്വന്തം വീടിനുടമകളായ കുടുംബങ്ങളുടെ ആ സംഗമം ഭവന നിര്‍മ്മാണ രംഗത്തു കേരളം നേടിയ അതുല്യമായ നേട്ടത്തിന്റെ അടയാളപ്പെടുത്തലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അങ്കമാലിയില്‍ ഒന്‍പതാം വാര്‍ഡിലെ ലൈഫ് ഗുണഭോക്താവ് റോസി പാപ്പു വീടിന്റെ താക്കോല്‍ ഏറ്റു വാങ്ങിയപ്പോള്‍ വിതുമ്ബുകയായിരുന്നു. ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും ആ വൈകാരിക മുഹൂര്‍ത്തം കേരളത്തിലെ എല്ലാ ഭവനരഹിതര്‍ക്കും സമ്മാനിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുമനസ്സുകളും സര്‍ക്കാര്‍ സംവിധാനങ്ങളും ഒന്നിച്ചു നിന്നാല്‍ ഇതുപോലുള്ള മാതൃകകള്‍ നാട്ടിലാകെ സൃഷ്ടിക്കാനാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക