Image

തൊപ്പിയും കണ്ണടയും മഫ്‌ളറും കുഞ്ഞ് മീശയും; സത്യപ്രതിജ്ഞാ ചടങ്ങിലും താരമായി 'കുഞ്ഞ് കെജ്രിവാള്‍'

Published on 16 February, 2020
തൊപ്പിയും കണ്ണടയും മഫ്‌ളറും കുഞ്ഞ് മീശയും; സത്യപ്രതിജ്ഞാ ചടങ്ങിലും താരമായി 'കുഞ്ഞ് കെജ്രിവാള്‍'
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും താരമായി 'കുഞ്ഞ് കെജ്രിവാള്‍'. രാംലീല മൈതാനിയില്‍ നടന്ന ആം ആദ്മി പാര്‍ട്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങിലാണ് കെജ്രിവാളിന്റെ അതേശൈലിയില്‍ വസ്ത്രവും തൊപ്പിയും കണ്ണടയും മഫ്‌ളറും അണിഞ്ഞ്, 'ബേബി മഫ്ളര്‍മാന്‍' എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ആവ്യാന്‍ തോമര്‍ പങ്കെടുത്തത്. ചടങ്ങില്‍ പങ്കെടുക്കാന്‍ അവ്യാന്‍ തോമറിന് എഎപിയുടെ പ്രത്യേക ക്ഷണമുണ്ടായിരുന്നു. 

ആവ്യാനൊപ്പം നിയമസഭാ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഫോട്ടോ എടുത്തു. ഭഗവന്ത് മന്‍, സഞ്ജയ് സിങ് എന്നിവര്‍ ആവ്യാനൊപ്പം ഫോട്ടോ എടുത്തപ്പോള്‍ രാഘവ് ഛദ്ദ ബേബി മഫ്ളറിനൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തു. എഎപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ചിത്രം പങ്കുവെച്ചിട്ടുണ്ട്.

'കെജ്രിവാളിനെപ്പോലെ ആവ്യാന്‍ വേഷം ധരിച്ചതിനു പിന്നില്‍ അവന്റെ അമ്മ തന്നെയാണ്. വളര്‍ന്നുവരുമ്പോള്‍ കെജ്രിവാളിനെപ്പോലെ സത്യസന്ധനും കഠിനാധ്വാനിയുമായ ഒരാളാക്കി അവനെ മാറ്റാന്‍ ഞങ്ങള്‍ ശ്രമിക്കും. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അദ്ദേഹത്തെയും അദ്ദേഹത്തിന്റെ നയങ്ങളും ഇഷ്ടമാണ്', ആവ്യാന്റെ അച്ഛന്‍ പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക