Image

വിവാദങ്ങള്‍ക്കിടെ ഡിജിപിക്കുള്ള ഫണ്ട് രണ്ട് കോടിയില്‍ നിന്നും അഞ്ച് കോടിയായി ഉയര്‍ത്തി

Published on 16 February, 2020
വിവാദങ്ങള്‍ക്കിടെ ഡിജിപിക്കുള്ള ഫണ്ട് രണ്ട് കോടിയില്‍ നിന്നും അഞ്ച് കോടിയായി ഉയര്‍ത്തി

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന പൊലീസ് വകുപ്പിലെ അഴിമതി ആരോപണങ്ങള്‍ വിവാദമാവുന്നതിനിടെ ഡിജിപിക്ക് ചെലവഴിക്കാവുന്ന ഫണ്ട് കുത്തനെ ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. രണ്ട് കോടിയില്‍ നിന്നും അഞ്ച് കോടിയായാണ് തുക ഉയര്‍ത്തിയത്. 

പൊലീസ് നവീകരണത്തിന് കീഴിലെ പദ്ധതി ചെലവുകള്‍ക്കാണ് തുകയെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. പൊലീസ് നവീകരണഫണ്ടിലെ ധൂര്‍ത്തും അഴിമതിയും വിവാദമായി മാറിയതിനിടെയാണ് ആഭ്യന്തര വകുപ്പിന്റെ പുതിയ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. 

സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉണ്ടാവുന്നതിന് രണ്ടാഴ്ച മുന്‍പാണ് ഉത്തരവ് ഇറങ്ങിയത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക