Image

ഡിജിപിക്കുള്ള ഫണ്ട് ഉയര്‍ത്തി; രണ്ടു കോടിയില്‍ നിന്ന് 5 കോടിയാക്കി

Published on 16 February, 2020
ഡിജിപിക്കുള്ള ഫണ്ട് ഉയര്‍ത്തി; രണ്ടു കോടിയില്‍ നിന്ന് 5 കോടിയാക്കി
തിരുവനന്തപുരം : ഡിജിപിക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഫണ്ട് അഞ്ച് കോടിയായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ്. രണ്ടു കോടി രൂപയില്‍ നിന്നാണ് തുക അ!ഞ്ച് കോടിയായി കുത്തനെ കൂട്ടിയത്. ജനുവരി 18 നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന പൊലീസ് വകുപ്പിലെ അഴിമതി ആരോപണങ്ങള്‍ വിവാദമാവുന്നതിനിടെയാണ് ഈ സര്‍ക്കാര്‍ നടപടിയും പുറത്തുവരുന്നത്.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആറു തവണ രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് തുക വര്‍ധിപ്പിച്ചത്. പൊലീസ് നവീകരണത്തിനെന്ന പേരിലാണ് ഫണ്ട്. നവീകരണ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടുകളായിരുന്നു സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

2013ല്‍ ഒരു കോടി രൂപയായിരുന്ന ഫണ്ട് 2015ലാണ് രണ്ട് കോടി രൂപയായി ഉയര്‍ത്തിയത്. പിന്നാലെയാണ് 2020ല്‍ ഈ തുക കുത്തനെ ഉയര്‍ത്തിക്കൊണ്ടുളള ഉത്തരവും പുറത്തുവന്നിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക