Image

സംസ്ഥാനത്ത് വോട്ടര്‍പട്ടിക വര്‍ഷം തോറും പുതുക്കും

Published on 16 February, 2020
സംസ്ഥാനത്ത് വോട്ടര്‍പട്ടിക വര്‍ഷം തോറും പുതുക്കും
തിരുവനന്തപുരം:  കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ മാതൃകയില്‍ വര്‍ഷം തോറും വോട്ടര്‍ പട്ടിക പുതുക്കുന്നതു സംസ്ഥാന കമ്മിഷനും പരിഗണിക്കുന്നു. 5 വര്‍ഷത്തിലൊരിക്കല്‍ തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം പട്ടിക പുതുക്കുന്നതു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നെന്ന പരാതിയെ തുടര്‍ന്നാണിത്.

2018 ജൂലൈ–ഓഗസ്റ്റ് മാസത്തില്‍ കമ്മിഷന്‍ ഇതിനു ശ്രമിച്ചെങ്കിലും പ്രളയത്തെത്തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നു. ഇക്കാര്യത്തില്‍ അനുകൂല നിലപാടാണെന്നും കമ്മിഷനോടു സര്‍ക്കാരും അഭ്യര്‍ഥിക്കുമെന്നും തദ്ദേശഭരണ മന്ത്രി എ.സി.മൊയ്തീന്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക