Image

കരുണ സംഗീത നിശ വിവാദത്തില്‍ ആഷിക്‌ അബുവിന്‌ ട്രോള്‍ പൂരം

Published on 17 February, 2020
കരുണ സംഗീത നിശ വിവാദത്തില്‍ ആഷിക്‌ അബുവിന്‌ ട്രോള്‍ പൂരം


കൊച്ചി മ്യൂസിക്‌ ഫൗണ്ടേഷന്‍ കരുണ സംഗീത നിശ വിവാദത്തില്‍ ആഷിക്‌ അബുവിനെതിരെ ട്രോള്‍ പൂരം. പരിപാടിയുടെ വരവുതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. 

സംഗീത നിശ നടത്തി മൂന്ന്‌ മാസം കഴിഞ്ഞിട്ടും വാഗ്‌ദാനം ചെയ്‌ത പ്രകാരം ദുരിതാശ്വാനിധിയിലേക്ക്‌ പണം കൈമാറാത്തതിനെ ചൊല്ലിയായിരുന്നു വിവാദം.

കരുണ മ്യൂസിക്കല്‍ നൈറ്റുമായി ബന്ധപ്പെട്ട്‌ ആറ്‌ ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപ സംഘാടകര്‍ക്ക്‌ പിരിഞ്ഞു കിട്ടിയിരുന്നു. എന്നാല്‍, തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ അടച്ചിരുന്നില്ല. 

സംഭവത്തില്‍ പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍, തങ്ങള്‍ക്ക്‌ തെറ്റ്‌ പറ്റിയിട്ടില്ലെന്നും കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്റെ പരിപാടിയായിരുന്നെന്നും തങ്ങളുടെ കൈയിലെ പണമാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ കൊടുത്തതെന്നുമുള്ള വാദവുമായി ബിജിപാല്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്‌ വന്നിരുന്നു.
കരുണ സംഗീത നിശ വിവാദത്തില്‍ ആഷിക്‌ അബുവിന്‌ ട്രോള്‍ പൂരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക