Image

ട്രയല്‍സില്‍ പങ്കെടുക്കില്ല, താല്‍പര്യം കാളപ്പൂട്ട്‌ മത്സരത്തില്‍ ശ്രദ്ധിക്കാന്‍; സായിയുടെ ക്ഷണം നിരസിച്ച്‌ ശ്രീനിവാസ

Published on 17 February, 2020
 ട്രയല്‍സില്‍ പങ്കെടുക്കില്ല, താല്‍പര്യം കാളപ്പൂട്ട്‌  മത്സരത്തില്‍ ശ്രദ്ധിക്കാന്‍; സായിയുടെ ക്ഷണം നിരസിച്ച്‌ ശ്രീനിവാസ

കമ്പാള കാളപ്പൂട്ട്‌ മത്സരത്തിലൂടെ ശ്രദ്ധേയനായ ശ്രീനിവാസ ഗൗഡ സായി ട്രയല്‍സില്‍ പങ്കെടുക്കില്ല. 

കമ്പാള മത്സരത്തില്‍ മാത്രം ശ്രദ്ധിക്കാനാണ്‌ താല്‍പര്യമെന്ന്‌ കാട്ടിയാണ്‌ ഗൗഡ അവസരം വേണ്ടെന്നുവച്ചത്‌. 

കാളപ്പൂട്ട്‌ മത്സരത്തില്‍ 142 മീറ്റര്‍ 13.42 സെക്കന്റ്‌ കൊണ്ട്‌ ഓടിയ ഗൗഡയെ ഉസൈന്‍ ബോള്‍ട്ടിനോട്‌ താരതമ്യപ്പെടുത്തി വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. 

ഇതേത്തുടര്‍ന്നാണ്‌ ഗൗഡയെ പരിശീലിപ്പിക്കാന്‍ സായി താല്‍പര്യം പ്രകടിപ്പിച്ചതും ട്രയല്‍സില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതും.

ശ്രീനിവാസ ഗൗഡയുടെ പ്രകടനം ശ്രദ്ധയില്‍പ്പെട്ടെന്നും സ്‌പോര്‍ട്‌സ്‌ അതോറിറ്റിയിലേക്ക്‌ ക്ഷണിച്ച്‌ ക്ഷമത പരിശോധിക്കുമെന്നും കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജുവാണ്‌ വ്യക്തമാക്കിയത്‌. 


ഒളിമ്പിക്‌സിന്‌ വേണ്ട മികവുണ്ടെങ്കില്‍ അത്‌ പാഴായി പോകാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക