Image

തണ്ടപ്പേര്‍ - ആധാര്‍ ബന്ധിപ്പിക്കലില്‍ ആശങ്ക വേണ്ട ; വിയോജിക്കുന്നവ‍ര്‍ കാരണം അറിയിക്കണം : റവന്യുമന്ത്രി

Published on 17 February, 2020
തണ്ടപ്പേര്‍ - ആധാര്‍ ബന്ധിപ്പിക്കലില്‍ ആശങ്ക വേണ്ട ; വിയോജിക്കുന്നവ‍ര്‍ കാരണം അറിയിക്കണം : റവന്യുമന്ത്രി

തിരുവനന്തപുരം: ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികളില്‍ ആശങ്ക വേണ്ടെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. കൈവശമുള്ള എല്ലാ ഭൂമിയും ഒറ്റ തണ്ടപ്പേരിലേക്ക് മാറുന്നതോടെ കൃത്യത ഉറപ്പാകും. അതെ സമയം ഭൂമിയെ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമല്ലെന്നും എന്നാല്‍, വിയോജിക്കുന്നവ‍ര്‍ ഇതിനുള്ള കാരണം അറിയിക്കണമെന്നും റവന്യുമന്ത്രി അറിയിച്ചു .

കഴിഞ്ഞ ദിവസമാണ് തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ക്ക് അംഗീകാരം നല്‍കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ആധാര്‍ നമ്ബറും ഭൂമി രേഖകളും റവന്യു സോഫ്റ്റ്‍ വെയറായ റിലീസില്‍ ബന്ധിപ്പിക്കുന്നതിലൂടെ ഭൂമി ഇടപാടുകള്‍ക്ക് സുത്യാര്യത ഉറപ്പാക്കുകയും തട്ടിപ്പുകള്‍ കുറക്കുകയുമാണ് നടപടിയുടെ പ്രധാന ലക്ഷ്യം.


ഒരു വ്യക്തിക്ക് കൈവശം വയ്ക്കാനാകുക പരമാവധി ഏഴര ഏക്കര്‍ ഭൂമിയാണ്. വിവിധ തണ്ടപ്പേരിലുള്ള ഭൂമികള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കുന്നതോടെ സംസ്ഥാനത്ത് എവിടെ ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേരിലേക്ക് മാറും. പരിധിയില്‍ കഴിഞ്ഞ് ഭൂമി സ്വന്തമാക്കുന്നവര്‍ക്ക് പിടിവീഴുകയും ചെയ്യും .

അതെ സമയം , എന്ന് മുതല്‍ നടപടികള്‍ തുടങ്ങും എന്നതില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ഇതിനായുള്ള നടപടികള്‍ നിലവിലെ ഭൂമി രജിസ്ട്രേഷനെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സോഫ്റ്റ്‍ വെയര്‍ പരിഷ്ക്കരിച്ചതിന് ശേഷം ഭൂവുടമകള്‍ക്കായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക