Image

അധ്യാപികയ്ക്ക് സ്ഥിര നിയമനം വാഗ്‌ദാനം ചെയ്ത് കൈക്കൂലി വാങ്ങിയ ക്ലാര്‍ക്കിനെ സസ്പെന്റ് ചെയ്തു

Published on 17 February, 2020
അധ്യാപികയ്ക്ക് സ്ഥിര നിയമനം വാഗ്‌ദാനം ചെയ്ത് കൈക്കൂലി വാങ്ങിയ ക്ലാര്‍ക്കിനെ സസ്പെന്റ് ചെയ്തു
തിരുവനന്തപുരം: അധ്യാപികയ്ക്ക് സ്ഥിര നിയമനം വാഗ്‌ദാനം ചെയ്ത് കൈക്കൂലി വാങ്ങിയ ക്ലാര്‍ക്കിനെ സസ്പെന്റ് ചെയ്തു. തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ക്ലര്‍ക്ക് എച്ച്‌ ജി അര്‍ജുനനെയാണ് സസ്പെന്റ് ചെയ്തത്. അധ്യാപികക്ക് സ്ഥിരം നിയമന ഉത്തരവ് നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് നടപടി. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് അധ്യാപിക നേരിട്ട് പരാതി നല്‍കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക