Image

യുഎഇയില്‍ ഭാര്യയെ രക്ഷിക്കുന്നതിനിടെ പൊള്ളലേറ്റ മലയാളി യുവാവ് മരിച്ചു

Published on 17 February, 2020
യുഎഇയില്‍ ഭാര്യയെ രക്ഷിക്കുന്നതിനിടെ പൊള്ളലേറ്റ മലയാളി യുവാവ്  മരിച്ചു
ഉമ്മുല്‍ഖുവൈന്‍: താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തില്‍നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ മലയാളി മരിച്ചു. ചെങ്ങന്നൂര്‍ പുത്തന്‍കാവ് സ്വദേശി അനില്‍ നൈനാന്‍ (32) ആണ് ഞായറാഴ്ച രാത്രിയോടെ മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ അനില്‍ അബുദാബി മഫ്‌റഖ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരത്തോടെ ആരോഗ്യനില വഷളാവുകയായിരുന്നു. 10 ശതമാനം പൊള്ളലേറ്റിരുന്ന ഭാര്യ നീനുവും മകനും അപകടനില തരണം ചെയ്തു.

ഉമ്മുല്‍ഖുവൈനില്‍ ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ 10നായിരുന്നു തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം. അനിലിനെ ആദ്യം ഉമ്മുല്‍ഖുവൈന്‍ ശൈഖ് ഖലീഫ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് അബുദാബിയിലേക്ക് മാറ്റുകയുമായിരുന്നു.

നീനുവിന്റെ ശരീരത്തില്‍ ആദ്യം തീപടരുകയും ഈ സമയം അനില്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന് പൊള്ളലേല്‍ക്കുകയുമായിരുന്നു എന്നാണ് വിവരം. നിയമനടപടികള്‍ക്ക് ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം പുത്തന്‍കാവ് മതിലകം മാര്‍ത്തോമ പള്ളിയില്‍ അടക്കം ചെയ്യുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ഐരൂക്കുഴിയില്‍ എ.ജി.നൈനാനാണ് പിതാവ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക